മലപ്പുറത്ത് ഷാപ്പിൽ മോഷണം ; എട്ട് പവന്റെ മാല കവർന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വെങ്ങാട് കള്ള് ഷാപ്പിൽ ഉടമയെ ആക്രമിച്ച് സ്വർണമാലയും മൊബൈൽ ഫോണും കവർന്നതായി പരാതി. എട്ട് പവൻ തൂക്കമുള്ള സ്വർണ മാലയാണ് ഷാപ്പ് ഉടമയ്ക്ക് നഷ്‌ടമായത്. കൊളത്തൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൊളത്തൂർ വെങ്ങാട് മൂർക്കനാട് റോഡിലെ കള്ളുഷാപ്പിലാണ് മോഷണം നടന്നത്. ഇന്നലെ പകലായിരുന്നു ആക്രമണവും കവർച്ചയും നടന്നത്. അക്രമികൾ രണ്ടു പേരും സ്‌കൂട്ടറിലാണ് എത്തിയത്. ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂറോളം ഷാപ്പിൽ ചിലവഴിച്ചശേഷമായിരുന്നു ആക്രമണം. ഷാപ്പുടമ ദാമോദരന്റെ കഴുത്തിലുണ്ടായിരുന്ന എട്ട് പവൻ തൂക്കം വരുന്ന ഒരു സ്വർണമാലയും മേശപ്പുറത്തുണ്ടായിരുന്ന മൊബൈൽ ഫോണും കവർന്ന് സംഘം സ്ഥലം വിട്ടു. ഷാപ്പിലെ സഹായിയെ അടുക്കളയിൽ പൂട്ടിയിട്ട ശേഷമായിരുന്നു ഇരുവരും കവർച്ച നടത്തിയത്. സംഭവത്തിൽ കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചുവരികയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...