ആദിപമ്പയുടെ തീരമിടിയുന്നു

For full experience, Download our mobile application:
Get it on Google Play

ഇടനാട് : കനത്ത മഴയിൽ മണലൂറ്റ് യന്ത്രമടക്കമെത്തിച്ചു ഖനനംചെയ്ത മണലടക്കം ആദിപമ്പയിലേക്ക് നിയന്ത്രണമില്ലാതെ പതിക്കുന്നു. ഇടനാട് വഞ്ചിപ്പോട്ടിൽ കടവിലാണ് നിലവിൽ 200 മീറ്ററോളം ദൂരത്തിൽ തീരമിടിഞ്ഞത്. ഇതിനുപുറമേയാണ് ശേഖരിച്ച മണലും ഒഴുകിപ്പോയിരിക്കുന്നത്. തീരമിടിച്ചിലിനുപുറമേ ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലമുണ്ടായിരിക്കുന്നത്. മണൽ നഷ്ടപ്പെടുന്നതിനൊപ്പം അശാസ്ത്രീയമായ രീതിയിൽ മണലൂറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഖനനവും ആദിപമ്പയുടെ തീരമിടിയാൻ കാരണമായി. കഴിഞ്ഞദിവസങ്ങളിൽ ചെങ്ങന്നൂർ നഗരസഭാ പരിധിയിലെയും കോയിപ്രം പഞ്ചായത്തിന്റെയും ഭാഗങ്ങളാണ് ഇടിഞ്ഞ്‌ ആദിപമ്പയിലേക്കു പതിച്ചത്.

കാലവർഷം ശക്തിപ്രാപിക്കുന്നതോടെ തീരമിടിച്ചിൽ രൂക്ഷമാകും. നിലവിൽ ശേഖരിച്ച മണൽ പൂർണമായും നദിയിൽ പതിക്കും. ഇതേ മണൽ കാലവർഷത്തിനുശേഷം വീണ്ടും ലക്ഷങ്ങൾ മുടക്കി തിരികെയെടുക്കേണ്ട സാഹചര്യമുണ്ടാകും. കാലവർഷത്തിനു മുൻപായി മണൽ യാർഡുകളിലേക്ക് മാറ്റാതിരുന്നത് അധികൃതരുടെ വീഴ്ചയാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ഇടനാട്, മംഗലം, മേപ്രം, മഴുക്കീർ, തിരുവൻവണ്ടൂർ, ഇരമല്ലിക്കര എന്നീ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....