തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ പുക. വിഴിഞ്ഞം കളിയിക്കാവിള ബസിലാണ് പുക ഉയർന്നത്. പുക ശ്രദ്ധയിൽപ്പെട്ടത് തമ്പാനൂർ ബസ് സ്റ്റാൻഡിൽ വെച്ചാണ്. ഫയർ ഫോഴ്‌സ് എത്തി പുക അണച്ചു. ആളപായമില്ല. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തൃശൂർ പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
നിലമ്പൂരിൽനിന്നു കോട്ടയത്തേക്ക് പോവുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽവെച്ച് തീപിടിച്ചത്. രാവിലെ 11.10 ഓടെയായിരുന്നു സംഭവം. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവർ സജീവ് വണ്ടി നിർത്തി യാത്രക്കാരെ പുറത്തിറക്കി. ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു. തീ കെടുത്താൻ നാട്ടുകാരും സഹായിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.