ലഖ്നോ : യു.പിയില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ അജ്ഞാതരാണ് ബി.ജെ.പി നേതാവിനെതിരെ വെടിയുതിര്‍ത്തത്. പാര്‍ട്ടിയുടെ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഗൗതം കതാരിയക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. കതാരിയുടെ തോളിനാണ് വെടിയേറ്റതെന്നും ഇയാള്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പോലീസ് അറിയിച്ചു. ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി കതാരിയയെ ആഗ്രയിലെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വിവരം അറിഞ്ഞയുടന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും അറിയിച്ചു.