ഇങ്ങനെയും ഒരു ജിഹാദ് ;ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗിരിദേവ ക്രിയേഷന്‍സിന്റെ ബാനറില്‍ ഗ്രീന്‍ മീഡിയ ഒരുക്കുന്ന ഹ്രസ്വചിത്രം ‘ഇങ്ങനെയും ഒരു ജിഹാദ് ‘ ന്റെ ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ തുടങ്ങും. നടന്‍ റ്റി.പി. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ഇങ്ങനെയും ഒരു ജിഹാദിന്റെ കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്നത് സുരേഷ് കോന്നിയാണ്. പത്തനാപുരം ഗാന്ധിഭവന്‍, പാടപ്പക്കല്‍, കോന്നി, കല്ലേലി, എന്നിവിടങ്ങളില്‍ ഫെബ്രുവരി 25 മുതല്‍ 27 വരെ തീയതികളില്‍ ചിത്രീകരണം നടത്താനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

സുരേഷ് കോന്നി എഴുതിയ കാലിക പ്രാധാന്യമുള്ള ഒരു ചെറുകഥയെ ആസ്പദമാക്കി തയ്യാറാക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കുന്നത് ബിജു കലഞ്ഞൂരാണ് . ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആര്‍ .ജയേഷ് ആണ് . ചമയം കണ്ണന്‍ കലഞ്ഞൂരും അസോസിയേറ്റ് അശോകന്‍ കോന്നിയും നിര്‍വ്വഹിക്കുന്നു. റ്റി.പി മാധവന്‍, കെ.പി.ഏ.സി അനിത , റഷീദ് മുളന്തറ, അന്‍സു കോന്നി, സന്തോഷ് കലഞ്ഞൂര്‍, അമല്‍ ഗാന്ധിഭവന്‍, ബിജു കലഞ്ഞൂര്‍, കൈലാസ് അങ്കമാലി, വിനിഷ കൊല്ലം,  മഞ്ജു ബിജു , മല്ലിക സോമന്‍, സജി കോന്നി എന്നിവര്‍ക്കൊപ്പം നിത പ്രീത അനില്‍, മൊഹമ്മദ് അയാന്‍ എന്നീ ബാലതാരങ്ങളും ഈ ഹ്രസ്വചിത്രത്തിലെ വേഷങ്ങളിലെത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...