Saturday, April 26, 2025 7:19 pm

സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാനരഹിതം ,പ്രതികരിച്ച് കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാമെന്ന് കെഎസ്ആർടിസി.  കെഎസ്ആര്‍ടിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിന്‍റെ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ ,
എറണാകുളം- കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ വരുമാനത്തിൽ കുറവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതം.  ഈ റൂട്ടിൽ കെഎസ്ആർടിസി- സ്വിഫ്റ്റ് ഡീലക്സ് ബസുകളാണ് സർവ്വീസ് നടത്തുന്നത്.   ഡീലക്സ് ബസുകളിൽസീറ്റിം​ഗ് കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്.   ഈ സർവ്വീസുകളിൽ യാത്രക്കാരെ നിർത്തി സർവ്വീസ് നടത്താറില്ല.   അത് കൊണ്ട് സീറ്റുകളുടെ എണ്ണത്തിന്റെ അനുസരിച്ചാണ് വരുമാനം ലഭിക്കുന്നത്.   സൂപ്പർ ഫാസ്റ്റ് ബസുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലാണ്, കൂടാതെ ചില സമയത്ത് സീറ്റിം​ഗ് കപ്പാസിറ്റിയെക്കാൾ യാത്രക്കാരും ഉണ്ടാകാറുണ്ട്.
അതിന് അനുസരിച്ചുള്ള വരുമാനമാണ് സൂപ്പർ ഫാസ്റ്റുകളിൽ നിന്നും ലഭിക്കുന്നത്. സാധാരണ ജൂൺ മാസത്തിലെ മഴക്കാലത്ത് യാത്രക്കാർ കുറവുമാണ്.  അതും വരുമാനത്തിൽ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ട്.

കെഎസ്ആർടിസി – സ്വിഫ്റ്റിൽ യാത്ര സുഖകരമായാത്ര ആയത് കൊണ്ട് ദീർഘ ദൂര യാത്രയ്ക്ക് വേണ്ടി കൂടുതൽ യാത്രക്കാരും ഈ സർവ്വീസുകളെ തിരഞ്ഞെടുക്കുന്നുണ്ട്. ഏപ്രിൽ 11 സർവ്വീസ് തുടങ്ങിയ അന്ന് മുതൽ ഏപ്രിൽ മാസത്തിൽ 1.44 കോടി രൂപയും, മേയ് മാസത്തിൽ 5.25 കോടി രൂപയും, ജൂൺ മാസത്തിൽ 6.46 കോടി രൂപയും ജൂലൈ 20 വരെ 4.50 കോടി രൂപയുമാണ് കെഎസ്ആർടിസി സ്വിഫ്റ്റിലെ വരുമാനം.   മഴക്കാലം കഴിഞ്ഞ് ആഗസ്റ്റ് മാസം മുതൽ കൂടുതൽ ദീർഘ ദൂര യാത്രക്കാർ വരുന്ന മുറയ്ക്ക് കെഎസ്ആർടിസി- സ്വിഫ്റ്റ് ബസ്സുകളുടെ വരുമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുo കൂടുതൽ യാത്രക്കാരും റിസർവേഷനിൽ അന്വേഷണം നടത്തുന്നതും റിസർവ് ചെയ്യുന്നതും കെഎസ്ആർടിസി- സ്വിഫ്റ്റ് ബസ്സുകളാണെന്നതുള്ളത് ഇതിന്റെ സ്വീകാര്യതവർദ്ധിക്കുന്നു:

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി

0
അഹമ്മദാബാദ്: രാജ്യത്ത് ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി....

കോന്നി ഇക്കോടൂറിസം സെന്ററിന് ഉള്ളിലെ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിച്ചു

0
കോന്നി : കോന്നി ഇക്കോടൂറിസം സെന്ററിന് ഉള്ളിലെ വൈദ്യുത ലൈനുകൾ മാറ്റി...

പെരുമ്പാവൂരിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
പെരുമ്പാവൂർ: പെരുമ്പാവൂരിൽ അഞ്ചു ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പടെ രണ്ട് പേർ...

പത്തനംതിട്ടയിൽ എസ്ഡിപിഐ ബൂത്ത്‌ ലെവൽ മാനേജ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു

0
പത്തനംതിട്ട: ഭരണകൂടത്തെ വിമർശിക്കാൻ പാടില്ലാത്ത സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലവിലുള്ളതെന്ന് എസ്‌ഡിപിഐ...