പ്രസിഡന്‍റ് ട്രംപ് അകത്തുണ്ടായിരിക്കെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് യുഎസ് ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്. അക്രമിയടക്കം രണ്ട് പേർക്ക് വെടിയേറ്റു. അക്രമി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 30ഓളം തവണ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികൾ. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശക്തമായ വെടിവെപ്പ് ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിൽ ട്രംപ് ഉണ്ടായിരിക്കെയാണ് സംഭവം. ഇറാനുമായുള്ള കരാർ ചർച്ചകളുമായി ബന്ധപ്പെട്ട് ട്രംപ് ഓഫിസിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം സുരക്ഷിതനാണെന്നും അധികൃതർ വ്യക്തമാക്കി.

മാധ്യമപ്രവർത്തകരും ഈ സമയം വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നു. റിപ്പോർട്ടിങ്ങിലായിരുന്ന എബിസി ന്യൂസ് ലേഖിക സെലീന വാങ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി പറഞ്ഞു. എഫ്.ബി.ഐ സംഘം സംഭവസ്ഥലത്തെത്തി. സീക്രട്ട് സർവീസ് ആവശ്യമായ ന‌ടപടി സ്വീകരിക്കുന്നതായി എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...