കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര : റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് സംബന്ധിച്ച സുപ്രധാന റിപ്പോർട്ട് ഗതാഗത സെക്രട്ടറി ഇന്ന് സർക്കാരിന് സമർപ്പിക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികവും പ്രായോഗികവുമായ വശങ്ങൾ പരിശോധിച്ച ശേഷമാണ് ഗതാഗത സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കെഎസ്ആർടിസി നേരത്തെ സമർപ്പിച്ച നഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകാൻ സാധ്യതയുള്ള അധിക ബാധ്യതയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഗതാഗത സെക്രട്ടറി സമർപ്പിക്കുന്ന ഈ റിപ്പോർട്ട് നാളെ ചേരുന്ന മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്യും. ഇതിനുശേഷമായിരിക്കും പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് സർക്കാർ എത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...