കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി മാപ്പ് പറയണം : പ്രൊഫ. ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

പാലാ: സ്വന്തം മന്ത്രിസഭയിലെ ഏറ്റവും സീനിയര്‍ ആയ മന്ത്രിയും രാഷ്ട്രീയ നേതാവും ആയിരുന്ന കെഎം മാണിയെ ‘ബാര്‍ കേസ് ഫാബ്രിക്കേററ് ചെയ്ത് പൊതുജനമദ്ധ്യത്തില്‍ പരിഹാസ്യന്‍ ആക്കാന്‍ ശ്രമിച്ചതിനും കോടതി വ്യവഹാരത്തിന് വിധേയനാക്കിയതിലും അന്നത്തെ മന്ത്രിമാരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സത്യം ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം മാണി സാറിന്റെ ആത്മാവും കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരും ഒരുകാലത്തും ബാര്‍ കേസ് ഗൂഢാലോചനയില്‍ പങ്കുചേര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവിനോടും പൊറുക്കില്ല എന്നും, കെ എം മാണിയെയും കേരള കോണ്‍ഗ്രസിനെയും ദുര്‍ബലമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ബാര്‍ കേസ് ഗൂഢാലോചന ഏറ്റുപറഞ്ഞു മാപ്പ് ചോദിക്കാത്തിടത്തോളം കാലം കേരളത്തിലെ കോണ്‍ഗ്രസ് രക്ഷപ്പെടുകയില്ല. ഭരണത്തില്‍ ഇരുന്നപ്പോള്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ കെഎം മാണി കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ ഒന്നൊന്നായി കോണ്‍ഗ്രസ് റവന്യൂ മന്ത്രിമാര്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. അതിന്റെ തിക്തഫലം ആണ് ഇന്ന് ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകരുള്‍പ്പെടെ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്നത്.

കോണ്‍ഗ്രസ് കേന്ദ്രമന്ത്രിമാരായിരുന്ന പി ചിദംബരവും ജയറാം രമേശും ഒക്കെ ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇന്ന് കേരളത്തിലെ റബര്‍ കര്‍ഷകരും വന്യമൃഗ ശല്യവും ഒക്കെ കര്‍ഷകര്‍ അനുഭവിക്കുന്നത്. അന്ന് അതിന് കുടപിടിച്ച വി ഡി സതീശനും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഒക്കെ കര്‍ഷക വിരുദ്ധ ചെയ്തികള്‍ക്ക് കര്‍ഷകരോട് മാപ്പ് പറഞ്ഞ് തിരുത്തിയില്ല എങ്കില്‍ കോണ്‍ഗ്രസ് എന്നും പറഞ്ഞ് ഇനിയും കര്‍ഷക സ്‌നേഹം നടിച്ചാല്‍ കര്‍ഷകര്‍ സഹനത്തിനപ്പുറം കടന്നു പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ലോപ്പസ് മാത്യു പറഞ്ഞു. സോളാര്‍ കമ്മീഷനെ നിയമിച്ചത് കോണ്‍ഗ്രസ് തന്നെയാണ് എന്നത് വിസ്മരിക്കുകയാണ്. യൂത്ത് ഫ്രണ്ട് (എം) തിടനാട് സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രൊഫ. ലോപ്പസ് മാത്യു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...