പഞ്ചായത്തിന്റെയും നഗരസഭയുടേയും വിവിധ പദ്ധതികൾക്കായി ഇഷ്ടക്കാരെയല്ല ഗുണഭോക്താക്കളായി തിരഞ്ഞെടുക്കേണ്ടത്?

For full experience, Download our mobile application:
Get it on Google Play

പഞ്ചായത്തിന്റെയും നഗരസഭയുടേയും വിവിധ പദ്ധതികൾക്കായി ഇഷ്ടക്കാരെയല്ല ഗുണഭോക്താക്കളായി തിരഞ്ഞെടുക്കേണ്ടത്? ഗുണഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് പഞ്ചായത്ത് മെമ്പറിന്റെയോ നഗരസഭ കൗൺസിലറിന്റെയോ വ്യക്തി താല്പര്യം നോക്കിയല്ല.
—-
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
1. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും അപേക്ഷ നൽകാൻ അവസരം ലഭിക്കുന്ന തരത്തിൽ പൊതു സാമൂഹ്യ സംഘടന(ഗ്രാമസഭ, ക്ലബ്‌, കുടുംബശ്രീ, റെസിഡന്റ്‌സ് അസോസിയേഷൻ etc ) സംവിധാനങ്ങളിലൂടെ അപേക്ഷാഫോറങ്ങൾ വിതരണം ചെയ്യണം.
2. അർഹതാ മാനദണ്ഡ പ്രകാരം പഞ്ചായത്ത്/ നഗരസഭ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഒരേ മാർക്ക്‌ വരുമ്പോൾ അപേക്ഷകന്റെ വയസ്സിന്റെ അടിസ്ഥാനത്തിൽ മുൻഗണന കൊടുക്കണം.
3. ലിസ്റ്റിലുള്ള അപേക്ഷകരുടെ അർഹത ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി സാക്ഷ്യപ്പെടുത്തണം.
4. താൽക്കാലിക ലിസ്റ്റ് ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിനായി പഞ്ചായത്തിൽ പ്രസിദ്ധീകരിക്കണം.
5. വീണ്ടും തയ്യാറാക്കുന്ന മുൻഗണനാ ലിസ്റ്റ് ഗ്രാമ സഭ അംഗീകരിക്കുകയും മിനിറ്റ്സിൽ തീരുമാനം രേഖപ്പെടുത്തുകയും വേണം.

6. ഗ്രാമ സഭ അംഗീകരിച്ച മുൻഗണനാ ലിസ്റ്റിന്റെ ക്രമം മാറ്റാതെ ഭരണസമിതി അംഗീകരിക്കണം.
7. അംഗീകരിച്ച ലിസ്റ്റ് പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം. വാർഡുകളിൽ ജനകീയ പരിശോധനയ്ക്കായി ലഭ്യമാക്കണം.
8. അംഗീകരിച്ച മുൻഗണനാ ലിസ്റ്റിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആനുകൂല്യം നൽകിയതിനു ശേഷം മാത്രമേ പുതിയ ലിസ്റ്റ് വരും വർഷങ്ങളിൽ അതേ പദ്ധതിക്ക് തയ്യാറാക്കാവൂ. പുതിയതായി അർഹരെ കൂട്ടിച്ചേർക്കണമെങ്കിൽ ഗ്രാമസഭയുടെ അംഗീകാരം ആവശ്യമാണ്.
നടപടി ക്രമങ്ങൾ പാലിക്കാതെ അനർഹരെ ലിസ്റ്റിൽ തിരുകി കയറ്റിയാൽ പദ്ധതിയെക്കുറിച്ചുള്ള പരാതികൾ ജില്ലാ കളക്ടർ / പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/ ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവർക്ക് സമർപ്പിക്കാവുന്നതാണ്.
തയ്യാറാക്കിയത് അഡ്വ. കെബി മോഹനൻ 9847445075.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ മൂന്നിന്

0
അടൂർ : ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച എൻഡോക്രൈനോളജി വിഭാഗത്തിന്‍റെയും...

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...