വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാന്‍ പോലീസ് നിര്‍ദ്ദേശം. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോളേജില്‍ ഇപ്പോഴും സമരം നടക്കുന്നുണ്ടെന്നാണ് ഹര്‍ജിയില്‍ മാനേജ്‌മെന്റ് പറഞ്ഞത്. ഇതുമൂലം അഡ്മിഷന്‍ നടപടികള്‍ തടസപ്പെട്ടുവെന്നും പരാതി ഉന്നയിച്ചിരുന്നു. കോളേജില്‍ നൂറോളം പോലീസുകാര്‍ ഇപ്പോഴുമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് യോഗം നടന്നു. നിലവിലെ ധാരണ അനുസരിച്ച് ഈ മാസം 12ന് കോളേജ് തുറന്ന് പ്രവര്‍ത്തിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

0
കൊച്ചി: മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...