ചെയ്യാത്ത കുറ്റത്തിന് പ്രവാസി യുവാവിനെ പ്രതിയാക്കി ജയിലില്‍ അടച്ചു ; ചക്കരക്കല്ല്​ മുന്‍ എസ് ഐ പി.ബിജുവിനെതിരെ വകുപ്പുതല നടപടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ചെയ്യാത്ത കുറ്റത്തിന് പ്രവാസി യുവാവിനെ പ്രതിയാക്കി ജയിലിലടച്ച എസ് ഐക്കെതിരെ വകുപ്പുതല നടപടി. ചക്കരക്കല്ല്​ മുന്‍ എസ് ഐ പി ബിജുവിനെതിരെയാണ് നടപടി. ഒരു വര്‍ഷത്തേക്കുള്ള ശമ്പളവും പ്രമോഷനും തടഞ്ഞാണ് ഉത്തരമേഖല ഐ ജി അശോക് യാദവ് പുതിയ ഉത്തരവിറക്കിയത്. കതിരൂര്‍ സ്വദേശിയായ വി കെ താജുദ്ദീനാണ് ചെയ്യാത്ത കുറ്റത്തിന് പോലീസ് പീഡനത്തിനിരയായത്. മോഷണക്കുറ്റം ആരോപിച്ച്‌ 54 ദിവസമാണ് താജുദ്ദീന് ജയിലില്‍ കഴിയേണ്ടിവന്നത്.

വഴിയാത്രക്കാരിയുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തി സ്വര്‍ണമാല പൊട്ടിച്ച്‌ രക്ഷപെട്ടെന്നായിരുന്നു താജുദ്ദീനെതിരെ പോലീസ് ചുമത്തിയ കേസ്. എസ് ഐ പി ബിജുവാണ് കേസെടുത്തത്. നേരത്തെ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അന്ന് വകുപ്പുതല നടപടിയുടെ ഭാഗമായി എസ് ഐ ബിജുവിനെ സ്ഥലംമാറ്റുകയായിരുന്നു. ഇതിനെതിരെ താജുദ്ദീന്‍ പിന്നോക്ക സമുദായ ക്ഷേമ സമിതി മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചു. നടപടിക്കെതിരെ എസ് ഐ ബിജുവും അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍ എസ് ഐയുടെ അപ്പീല്‍ എതിര്‍ത്താണ് ഐ ജി ശമ്പളവും സ്ഥാനക്കയറ്റവും തടഞ്ഞ് ഉത്തരവിറക്കിയത്. വിഷയത്തില്‍ വിശദീകരണം നല്‍കാനായി 60 ദിവസത്തെ സമയം മേലുദ്യോഗസ്ഥന്‍ എസ് ഐക്ക് അനുവദിച്ചിരുന്നു.

സ്ത്രീയുടെ മാല പൊട്ടിച്ച കേസിന്റെ അന്വേഷണ കാലയളവില്‍ ശാസ്ത്രീയമായ ഒരു തെളിവുകളും എസ് ഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. പ്രതി ചേര്‍ക്കപ്പെട്ട ആളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സംഭവസമയത്തുള്ള സി സി ടി വി ദൃശ്യങ്ങള്‍, മോഷണത്തിനായി ഉപയോഗിച്ച വാഹനത്തിന്റെ  നിറം എന്നിവ എസ് ഐ പരിശോധിച്ചില്ലെന്ന് ഐ ജിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 2018 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം.

എസ് ഐക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്നത്തെ കണ്ണൂര്‍ ഡിവൈ എസ് പി പി പി സദാനന്ദന്‍ കേസ് അന്വേഷണം ഏറ്റെടുക്കുകയും കേസിലെ യഥാര്‍ഥ പ്രതി വടകര അഴിയൂരിലെ ശരത് വത്സരാജിനെ അറസ്റ്റ്​ ചെയ്യുകയും ചെയ്തു. ഇതോടെ എസ് ഐക്കെതിരെ വിവിധ രാഷ്​ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പീഡിപ്പിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനും 1.40 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താജുദ്ദീന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...