Saturday, July 5, 2025 4:03 pm

പിഴ ഈടാക്കുന്നതിനുള്ള രസീത് ബുക്കില്‍ കൃത്രിമം : തിരൂരങ്ങാടി എസ്.ഐക്ക്​ സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

തിരൂരങ്ങാടി: പിഴ ഈടാക്കുന്നതിനുള്ള രസീത് ബുക്കില്‍ കൃത്രിമം കാണിച്ച തിരൂരങ്ങാടി എസ്.ഐക്ക്​ സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ ബിബിനെയാണ് ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്​​ ചെയ്തത്.

പോലീസ് വാഹന പരിശോധനയിലും മറ്റുമായി പിഴ ഈടാക്കു​മ്പോള്‍ ഉപയോഗിക്കുന്ന രസീത് ബുക്കിലാണ് എസ്.ഐ കൃത്രിമം കാണിച്ചത്. പിഴ അടക്കുന്നയാള്‍ക്ക്​ അയാള്‍ നല്‍കിയ തുകയുടെ യഥാര്‍ഥ രസീത്​​ നല്‍കും. പിന്നീട്​ ബുക്കില്‍ തുക കുറച്ച്‌ കാണിക്കുകയായിരുന്നു. ഫെബ്രുവരി എട്ടു മുതലുള്ള എല്ലാ പിഴയുടെയും രസീതില്‍ കൃത്രിമം നടന്നതായി കണ്ടെത്തി.

ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, മലപ്പുറം ഡിവൈ.എസ്.പി സുദര്‍ശനെ വകുപ്പുതല അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നു. ഡിവൈ.എസ്​.പിയുടെ റിപ്പോര്‍ട്ടി​ന്റെ അടിസ്​ഥാനത്തിലാണ്​ നടപടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതി​ന്റെ ഭാഗമായാണ് തിരൂരങ്ങാടി എസ്.ഐയായി ബിബിന്‍ ഫെബ്രുവരി എട്ടിന് ചുമതലയേറ്റത്​. അന്നുമുതല്‍ രസീതിയില്‍ കൃത്രിമം നടന്നിട്ടുണ്ട്​. പിഴ തുക പിറ്റേദിവസം ബാങ്കില്‍ നിക്ഷേപിക്കുകയാണ്​ പതിവ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതമൺ പാലത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ

0
റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്...

നെടുമങ്ങാടിന് സമീപം എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

0
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ്...

തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്

0
ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്. കന്യാകുമാരിയിലാണ്...

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍

0
ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ...