കേരളത്തിലെ യുവ കോൺ​ഗ്രസ് കർഷക നേതാവ് സിബി ജെ. മോനിപ്പള്ളിയെ ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കര്‍ഷക പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും നാഫെഡ് ഡയറക്ടറുമായ സിബി ജെ.മോനിപ്പള്ളി(53)യെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സരായ് രോഹില്ല റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണ് അബോധാവസ്ഥയിലായ നിലയില്‍ ഇദ്ദേഹത്തെ  വൈകുന്നേരത്തോടെയാണ്   കണ്ടെത്തിയത്. തുടര്‍ന്ന് ന്യൂ റോത്തക് റോഡിലുള്ള ജീവന്‍ മാല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കടുത്ത പ്രമേഹ രോഗമുള്ള ഇദ്ദേഹത്തിനു ഹൃദയസ്തംഭനമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അവര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കും.

കര്‍ഷക നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് മോനിപ്പള്ളിയുടെ മകനാണ് സിബി. റബര്‍ ബോര്‍ഡ് അംഗം, റബര്‍ മാര്‍ക്ക് ഡയറക്ടര്‍ എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്. റബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. ഹൈക്കോടതി അഭിഭാഷകനായ ഇദ്ദേഹം എറണാകുളം കാക്കനാടാണ് താമസിക്കുന്നത്. കരിക്കാട്ടൂര്‍ കൂന്താനം കുടുംബാംഗമായ ബീനയാണ് ഭാര്യ. മക്കള്‍: ആദര്‍ശ്, അരവിന്ദ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....