സിദ്ധാർത്ഥിന്റെ ദുരൂഹ മരണം ; സി.ബി.ഐ സംഘം കേരളത്തിലെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നിന്നുള്ള സി.ബി.ഐ സംഘം സംസ്ഥാനത്തെത്തി. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ളതാണ് സംഘം.തിരുവനന്തപുരത്ത് സി.ബി.ഐയുടെ ക്രൈംബ്രാഞ്ച് യൂണിറ്റുണ്ടെങ്കിലും കേരളത്തിനു പുറത്തെ യൂണിറ്റ് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. സി.ബി.ഐ സംഘം വയനാട്ടിലെത്തി വിവരങ്ങൾ ശേഖരിക്കും. സഹപാഠികളുടെയും വീട്ടുകാരുടെയും മൊഴിയെടുക്കും.വി.സി, ഡീനടക്കം കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളും അക്രമത്തിന് പിന്നിലെ ഗൂഢാലോചനയുമടക്കം അന്വേഷിക്കും.

എഫ്.ഐ.ആർ റീ രജിസ്റ്റർ ചെയ്ത് അക്രമത്തിന് ദൃക്സാക്ഷികളായ വിദ്യാർത്ഥികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കോർത്തിണക്കി സിദ്ധാർത്ഥനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് കണ്ടെത്താനാവും ശ്രമിക്കുക.കേസന്വേഷണം ഏറ്റെടുക്കണമെന്ന സർക്കാരിന്റെ വിജ്ഞാപനവും കേസ് രേഖകളും സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. കേസിൽ 22 പ്രതികളും പിടിയിലാണ്. എഫ്.ഐ.ആർ, മൊഴികൾ, രേഖകൾ എന്നിവയുടെ ഇംഗ്ലീഷ് പരിഭാഷ, അന്വേഷണത്തിന്റെ നാൾവഴി, മഹസർ, പോസ്റ്റുമോർട്ടം റിപ്പോർട്ട് എന്നിവ സഹിതമാണ് കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...