സിദ്ദീഖിനെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ മോശമായി പ്രചരിപ്പിച്ചു, ഏറെ വേദനിപ്പിച്ചു ; ബീന ആന്റണി

For full experience, Download our mobile application:
Get it on Google Play

നടന്‍ സിദ്ദിഖിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന നടി ബീന ആന്റണിയുടെ വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ ട്രോളാകുന്നത് തന്നെ ഏറെ വിഷമിച്ചു എന്നാണ് നടി ഇൻസ്റ്റഗ്രം വീഡിയോയിലൂടെ അറിയിച്ചത്. സിദ്ദിഖിന്‍റെ രാജിക്ക് പിന്നാലെ ബീന ആന്‍റണി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു എന്ന രീതിയിലാണ് വിഡിയോ പ്രചരിച്ചത്. എന്നാല്‍ ആ വീഡിയോ സിദ്ദിഖിന്‍റെ മകൻ സാപ്പി മരിച്ച സമയത്ത് പനിയായി കിടപ്പിലായതിനാല്‍ പോകാന്‍ സാധിച്ചില്ല. പിന്നീട് സിദ്ദിഖിനെ കണ്ടത് ജനറൽ ബോഡി സമയത്താണ്. അന്ന് പുള്ളിയെ ആശ്വസിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എനിക്ക് സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ അറിയുന്നതാണെന്നും ബീനാ ആന്റണി വ്യക്തമാക്കി. മൂന്ന് ദിവസം മുന്നേ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഈ വീഡിയോയെ കുറിച്ച് കുറേപ്പേർക്ക് അറിയാത്ത കാര്യം പറയാനാണ് വീഡിയോ. ഭര്‍ത്താവിന്‍റെയും തന്‍റെയും കുടുംബ ഗ്രൂപ്പുകളില്‍ അടക്കം വളരെ അധികം ചർച്ച ചെയ്യപ്പെട്ട വീഡിയോയാണിത്. ട്രോളായും ഇത് പ്രചരിക്കുന്നു. എന്റെ സഹോദരിമാരുടെ ഓഫീസിൽ അടക്കം ഈ വീഡിയോ ചർച്ചയായി. അതിനൊരു വ്യക്ത വരുത്തനാണ് വീഡിയോ എന്ന് ബീന തുടക്കത്തില്‍ പറയുന്നു. സിദ്ദിഖിന്‍റെ മകൻ സാപ്പി മരിച്ച സമയത്ത് പനിയായി കിടപ്പിലായതിനാല്‍ പോകാന്‍ സാധിച്ചില്ല. മരണം അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴെ വിഷമം അറിയാൻ പറ്റു. അല്ലാതെ പുറത്ത് നിന്ന് നോക്കുമ്പോൾ ഭയങ്കര തമാശയായി തോന്നാം. എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ സഹോദരിയുടെ മകൻ മരിച്ചപ്പോഴുമെല്ലാം സിദ്ദിഖ് വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഒരു സഹോദരി, കുടുംബത്തിലെ അം​ഗം എന്നൊക്കെയുള്ള നിലയിൽ എന്നെ അദ്ദേഹം കാണുന്നത് കൊണ്ടാണ്. ഇക്കയുടെ പേരിൽ ഇപ്പോൾ ഒരു ആരോപണം വന്നു. ഇക്ക അത് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്‍റെ ശിക്ഷ അദ്ദേഹത്തിന് കിട്ടട്ടെ. പക്ഷെ പുള്ളിയുടെ വേ​ദനയിൽ പങ്കുചേർന്ന് സ്വാന്തനിപ്പിച്ചതാണ് നിങ്ങൾ ആ വീഡിയോയിൽ കണ്ടത്. പലരും ആ വീഡിയോ തമാശയാക്കി എടുത്തു. വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ് എന്നൊക്കെ ക്യാപ്ഷനിട്ട് കണ്ടു. അത് കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയെന്നും വീഡിയോയില്‍ ബീന ആന്‍റണി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...