സിദ്ദീഖിന്റെ കൊലപാതകം ; പ്രതികൾ റിമാൻഡിൽ ; ഇനിയും തെളിവെടുപ്പ് നടത്താനുള്ളത് ഏഴ് സ്ഥലങ്ങളിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ പിടിയിലായ മൂന്ന് പ്രതികളും റിമാൻഡിൽ. രണ്ട് പ്രതികൾക്കായി അന്വേഷണ സംഘം നാളെ കസ്റ്റഡി അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട ഏഴ് സ്ഥലങ്ങളിലാണ് ഇനിയും തെളിവെടുപ്പ് നടത്താനുള്ളത്. സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ ചൈന്നെയിൽനിന്ന് പിടിയിലായ ഫർഹാനയേയും, ഷിബിലിയേയുമാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പോലിസ് ഉന്നയിച്ചെങ്കിലും മജിസ്‌ട്രേറ്റ് അനുവദിച്ചില്ല. കേസിലെ കൂട്ട് പ്രതിയായ ആഷിഖിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.

ഇതിനിടെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പോലിസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണുൾപ്പെടെയുള്ളവ ഇനിയും കണ്ടെടുക്കാനുണ്ട്. തുടർ തെളിവെടുപ്പിനായി ഷിബിലിയേയും, ഫർഹാനയേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നാളെ വീണ്ടും അപേക്ഷ നൽകും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലടക്കം പ്രതികളെ എത്തിച്ചാണ് തെളിവ് ശേഖരിക്കുക. അതേസമയം തിരുവനന്തപുരം ജില്ലയുൾപ്പെടെ ഏഴോളം സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.

കൊലപാതകത്തിലെയും, തെളിവ് നശിപ്പിക്കുന്നതിലെയും നിർണായക തെളിവുകളായ ആയുധങ്ങളും, രക്തക്കറ മായ്ക്കാൻ ഉപയോഗിച്ച വസ്തുക്കളും, കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പ്രതികൾ ഉപയോഗിച്ച സിദ്ദീഖിന്റെ കാറുൾപ്പെടെയുള്ളവ പൊലിസ് കണ്ടെടുത്തിരുന്നു, സിദ്ദീഖിൽനിന്ന് പണം തട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കൊലപാതകത്തിലും, ആസുത്രണത്തലുമുൾപ്പെട്ട മൂന്ന് പ്രതികളെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്, പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...