സിദ്ദു മൂസെ വാലക്ക് നിരന്തരം ഭീഷണികൾ ലഭിച്ചിരുന്നതായി പിതാവ്

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ് : ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സിദ്ദു മൂസെ വാലക്ക് നിരന്തരം ഭീഷണികൾ ലഭിച്ചിരുന്നതായി പിതാവ് ബൽകൗർ സിംഗ് പറഞ്ഞു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെ ഡൽഹി പോലീസ് തിഹാർ ജയിലിൽ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗുണ്ടാ മേധാവി ലോറൻസ് ബിഷ്ണോയ് മുമ്പ് നിരവധി തവണ മൂസെ വാലയെ ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് ബൽകൗർ സിംഗ് പോലീസിനോട് പറഞ്ഞു. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് മൂസെ വാല ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയതെന്ന് ബൽകൗർ സിങ്ങിന്റെ പരാതിയിൽ പറയുന്നു.

ഉത്തരാഖണ്ഡിൽ നിന്ന് അറസ്റ്റിലായ മുഖ്യപ്രതി ഉൾപ്പെടെ ആറ് പേരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരടക്കം 10 പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. കൊലയാളികൾ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഇന്ന് പുറത്തുവിടും. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗുണ്ടാ മേധാവി ലോറൻസ് ബിഷ്ണോയിയെ തിഹാർ ജയിലിൽ വച്ച് ഡൽഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു. തിഹാർ ജയിലിൽ കഴിയുന്ന ബിഷ്ണോയ് സംഘത്തിലെ മറ്റ് നാല് പേരെയും ഡൽഹി പോലീസ് ചോദ്യം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...