സിദ്ധു മുസേവാല വെടിയേറ്റു കൊല്ലപ്പെട്ട സംഭവം ; കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്‌ : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മുസേവാല വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്. ഇന്റര്‍പോളാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുള്ളത്. ഗോള്‍ഡി ബ്രാര്‍ കഴിഞ്ഞ ദിവസം ഗായകന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. കാനഡയിലുള്ള ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സിബിഐ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് നേതാവായ ഗുര്‍ലാല്‍ പെഹല്‍വാന്‍ കൊലപാതകത്തിന് പിന്നാലെയാണ് ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന സദീന്ദര്‍ സിംഗ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഗുണ്ടാസംഘത്തലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ ഏറ്റവും അടുത്ത അനുയായിട്ടാണ് ഈ സംഭവത്തിന് ശേഷം ബ്രാര്‍ അറിയപ്പെട്ടത്. 2017 ലാണ് ഗോള്‍ഡി ബ്രാര്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയിലേക്ക് കടന്നത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ സജീവ അംഗമാണ് ഗോള്‍ഡി ബ്രാര്‍. കാനഡയിലാണ് ആസ്ഥാനമാക്കിയാണ് ഗോള്‍ഡി ബ്രാര്‍ പ്രവര്‍ത്തിക്കുന്നത്. 29 കാരനായ ഇയാള്‍ക്കെതിരെ കൊലപാതകവും വധശ്രമവും അടക്കം 16 ഓളം കേസുകളാണ് പഞ്ചാബില്‍ മാത്രമുള്ളത്.

നാലുകേസുകളില്‍ ഗോള്‍ഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു. എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോള്‍ഡി ബ്രാര്‍. വിവിധ കാലയളവുകളില്‍ വിവിധ രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇയാളുടെ ഫോട്ടോകളും പഞ്ചാബ് പോലീസിന്റെ ഫയലുകളിലുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...