അടൂര്‍ കെ.എസ്‌.ആര്‍.ടി.സി ജംഗ്‌ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനരഹിതം ; അപകടങ്ങള്‍ തുടര്‍ക്കഥ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : നഗരത്തിലെ സിഗ്നല്‍ ലൈറ്റ്‌ പ്രവര്‍ത്തിക്കാത്തതിനാല്‍ അപകടം വര്‍ദ്ധിക്കുന്നു. അടൂര്‍ കെ.എസ്‌.ആര്‍.ടി.സി ജംഗ്‌ഷനിലെ പ്രധാന സിഗ്നല്‍ ലൈറ്റാണ്‌ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്നത്‌. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്‌. ദിനംപ്രതി നൂറ്‌ കണക്കിന്‌ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന നഗരത്തിലെ ഹൃദയഭാഗമാണ്‌ ഇവിടം. സിഗ്നല്‍ തെളിയാത്തത്‌ കാരണം വാഹന യാത്രക്കാരെക്കാളും കൂടുതലായി വലയുന്നത്‌ പ്രായമായവരുള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരാണ്‌.

സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളെയും കൂടുതല്‍ ബുദ്ധിമുട്ടിലാഴ്‌ത്തും. അപകടം മുന്നില്‍ കണ്ടുകൊണ്ടാണ്‌ പലരും റോഡ്‌ മുറിച്ചു കടക്കുന്നത്‌.  ഇതിനോടകം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്‌. അടൂര്‍ സെന്‍ട്രല്‍ ടോളിലെ ധനലക്ഷമി ബാങ്കിന്‌ എതിര്‍ വശത്തെയും സമീപത്തേയും ബ്ലിങ്കര്‍ ലൈറ്റുംകളും തെളിയാത്ത നിലയിലാണ്‌. കൂടാതെ അടൂര്‍ താലൂക്ക്‌ ആശുപത്രി ഭാഗം, പടിഞ്ഞാറ്‌ വണ്‍വേ തുടങ്ങുന്ന ഭാഗം, കിഴക്ക്‌ വണ്‍വേ തീരുന്ന ഭാഗം എന്നിവിടങ്ങളിലും ബ്ലിങ്കിങ്‌ സിഗ്നല്‍ ലൈറ്റുകള്‍ കേടായ നിലയിലാണ്‌. മണ്‍സൂണ്‍ കാലത്തിന്‌ മുന്നോടിയായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ട്രാഫിക്ക്‌ – റവന്യൂ അധികൃതര്‍ തയ്യാറാകണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...