Tuesday, May 21, 2024 5:24 pm

സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി പ്രഖ്യാപനവുമായി സിക്കിം

For full experience, Download our mobile application:
Get it on Google Play

ഗാങ്ടോക്ക് : സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് വ്യക്തമാക്കി സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. സിക്കിം സ്‌റ്റേറ്റ് സിവിൽ സർവീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ (എസ്‌എസ്എസ്‌സിഎസ്ഒഎ) വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇതിനായി സർവീസ് ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെയും കുടുംബത്തെയും നന്നായി പരിപാലിക്കാൻ സഹായിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും അറിയിച്ചു. സിക്കിമിന്റെയും ജനങ്ങളുടെയും വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് 1961 അനുസരിച്ച് ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 6 മാസം അല്ലെങ്കിൽ 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധിക്ക് അർഹതയുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം : കളക്ടര്‍

0
പത്തനംതിട്ട : കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍...

രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ ലാബുകളും ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ രേഖ

0
ചിറ്റാര്‍ : രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ സ്ഥാപനങ്ങളും...

ജില്ലയില്‍ നാളെ (22) റെഡ് അലര്‍ട്ട് ; മറ്റന്നാൾ (23) മഞ്ഞ അലർട്ട്

0
പത്തനംതിട്ട: ജില്ലയില്‍ നാളെ (22) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ...

എസ്ഡിപിഐ പത്തനംതിട്ട ജില്ലാ നേതൃ സംഗമം നാളെ നടക്കും

0
പത്തനംതിട്ട : എസ്ഡിപിഐ പത്തനംതിട്ട ജില്ലാ നേതൃ സംഗമം നാളെ നടക്കും....