സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വിനോദ് കുമാര്‍. സ്വാഭാവികമായ തീപിടിത്തമല്ല നടന്നിരിക്കുന്നതെന്നും വനംവകുപ്പിനോടും ജീവനക്കാരോടുമുള്ള വിരോധം തീര്‍ക്കലാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ലൈഫ് വാര്‍ഡന്റെ വെളിപ്പെടുത്തല്‍. ചൂട് കൂടിയതോടെയാവാം പാലക്കാട് ബഫര്‍ സോണില്‍ തീ പടര്‍ന്നതെന്ന നിഗമനത്തിലായിരുന്നു അധികൃതര്‍.

തീ സ്വാഭാവികമല്ലെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വനംമന്ത്രി റിപ്പോര്‍ട്ട് തേടി. സൈലന്റ് വാലിയിലെ തത്തേങ്ങലം മലവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലായിരുന്നു തീ പടര്‍ന്നത്. മൂന്ന് ദിവസമായി തുടരുന്ന തീ ഇന്നലെയാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതിനുപിന്നാലെയാണ് പ്രതികരണവുമായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...