ഗാന്ധി കുടുംബം ഒഴിയണമെന്ന തിരുത്തല്‍വാദി നേതാക്കള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് നിന്നും ഗാന്ധി കുടുംബം ഒഴിയണമെന്ന കപില്‍ സിബലടക്കമുള്ള തിരുത്തല്‍വാദി നേതാക്കള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് ആശയങ്ങളുടെ പ്രതിസന്ധിയാണ്, നേതൃത്വത്തിന്റെതല്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. നേതൃസ്ഥാനത്ത് നിന്ന് ഗാന്ധി കുടുംബം മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്നും ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. മറ്റൊരു കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും കപില്‍ സിബലടക്കമുള്ളവരെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

കപില്‍ സിബല്‍ നല്ല അഭിഭാഷകനാണ്; എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് പാരമ്പര്യമില്ലെന്ന് ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കാളായ സോണിയ ഗാന്ധിയും, രാഹുല്‍ഗാന്ധിയും ഒരുപാട് അവസരങ്ങള്‍ നല്‍കിയ വ്യക്തിയാണ് കപില്‍ സിബല്‍. എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ എ, ബി, സി അറിയില്ല. അത്തരത്തിലുള്ള ഒരാള്‍ അനാവശ്യപ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍തത്തു. അതിനിടെ കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കള്‍ ഇന്ന് കപില്‍ സിബലിന്റെ വസതിയില്‍ യോഗം ചേരും. വൈകിട്ട് ആറ് മണിക്കാണ് യോഗം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....