ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ നഗരസഭയില്‍ ജനകീയാസൂത്രണത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനവും 1996 ന് ശേഷമുള്ള നഗരസഭാ ചെയര്‍മാന്‍മാരെ ആദരിക്കലും ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കിലാ ഫാക്കല്‍റ്റി അംഗവും മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഷിബുരാജന്‍ ജനകീയാസൂത്രണത്തെകുറിച്ച് പ്രഭാഷണം നടത്തി.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഓമനാ വര്‍ഗീസ്, അര്‍ച്ചന കെ ഗോപി, പി.ഡി മോഹനന്‍, ശ്രീദേവി ബാലകൃഷ്ണന്‍, മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ്, സെക്രട്ടറി എസ്.നാരായണന്‍, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.നസീര്‍ എന്നിവര്‍ പ്രസംഗിച്ചു. 1996 ന് ശേഷം ചെയര്‍മാന്‍മാരായ ശ്രീദേവി ബാലകൃഷ്ണന്‍, വത്സമ്മ ഏബ്രഹാം, ശോഭാ വര്‍ഗീസ്, റെജി ജോണ്‍, സുജാ ജോണ്‍, ജോണ്‍ മുളങ്കാട്ടില്‍, രാജന്‍ കണ്ണാട്ട്, കെ.ഷിബുരാജന്‍ എന്നിവരെയാണ് ആദരിച്ചത്.