വൈഎംസിഎയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് ഇലന്തൂരിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ വൈ  എം സി എ  – യുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് ഇലന്തൂരിൽ തുടക്കം കുറിച്ചു. ശതോത്തര രജത ജൂബിലി ആഘോഷം വൈ എം സി എ നാഷണൽ പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ബഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും ആനുകൂല്യങ്ങളുടെ യഥാർഥ അവകാശികൾക്കും സഹായവും ആശ്വാസവും നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ് യഥാർത്ഥ ദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

വൈ  എം സി എ പ്രസി.അഡ്വ . ജയൻ മാത്യു അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ എം എൽ എ വൈ എം സി എ യുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. അലിവിന്റെ ദൈവിക സ്നേഹം മറ്റുള്ളവരിലേക്ക് പകരാൻ നാം ഓരോരുത്തർക്കും കഴിയണമെന്നും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിലൂടെ മാത്രമെ നാം പൂർണതയിൽ എത്തുകയുള്ളൂവെന്നും യേശുദേവൻ ഉദ്ഘോഷിച്ചത്അതാണെന്നും  ചിട്ടയായ പ്രവർത്തനവും ഒരേ ലക്ഷ്യബോധവും കൂട്ടായ്മയും വിജയത്തിന്റെ പടവുകളിൽ എത്തിക്കുന്നതിന്റെ തെളിവാണ് വൈ  എം സി എ പോലുള്ള ജനകീയ സംഘടനകളുടെ നിലനിൽപ്പിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമീസ് അനുഗ്രഹ പ്രഭാഷണം നടത്തി. വൈ  എം സി എ കേരള റീജിയൻ ചെയർമാൻ ജിയോ ജേക്കബ്, ഇലന്തൂർ പഞ്ചാ. പ്രസി. മേഴ്സി മാത്യു, പ്രഫ. കോശി തോമസ്, മാത്യു തോമസ്, ഇലന്തൂർ മാർത്തോമ്മാ പള്ളി അസി.വികാരി റവ. കെ എ  തോമസ്, ജന.കൺവീനർ കെ.സി. ഏബ്രഹാം, ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. തോമസ് പുത്തൻ വീടൻ, കെ.ജി. സാമുവൽ , റോയി , എം. ജോർജ്, വൈ എം സി എ ട്രഷറർ സജി തോമസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...