കാബേജ് കഴിക്കുന്നത് ശീലമാക്കിക്കൊള്ളൂ ; ആരോഗ്യഗുണങ്ങള്‍ പലതാണ്

For full experience, Download our mobile application:
Get it on Google Play

പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകള്‍, ഫോളേറ്റ്, വിറ്റാമിനുകള്‍ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി കാബേജില്‍ അടങ്ങിയിരിക്കുന്നു. അസംസ്‌കൃതമായും സാലഡ് ആയും കഴിക്കാവുന്ന വൈവിധ്യമാര്‍ന്ന പച്ചക്കറിയാണ് കാബേജ്. ശൈത്യകാലത്ത് കാബേജ് പോലുള്ള പച്ച ഇലക്കറികള്‍ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. കൂടാതെ സസ്യാഹാരങ്ങളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നത് പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാന്‍ വരെ കാബേജ് സഹായകരമാണ്.

കാബേജില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ അടങ്ങിയ സള്‍ഫൊറാഫെയ്ന്‍ എന്ന സംയുക്തം കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. കാബേജില്‍ പലതരം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അവ വിട്ടുമാറാത്ത വീക്കം കുറയ്ക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാബേജില്‍ വിറ്റാമിന്‍ കെ, അയോഡിന്‍, ആന്തോസയാനിന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ പൊട്ടാസ്യം സഹായിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...