സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവര്‍ത്തിച്ച്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2019 ഡിസംബറില്‍ തത്വത്തില്‍ അനുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രിയുടെ കത്തുകളുമായാണ് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് മറുപടി നല്‍കിയത്. തത്വത്തില്‍ അംഗീകാരമില്ലാതെ ഇത്രയും വലിയ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. പാര്‍ലമെന്റില്‍ നിന്ന് ഉണ്ടായത് സാധാരണ മറുപടിയാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്തെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തെറ്റിദ്ധാരണ പരത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’വന്ദേഭാരതില്‍’ ബി ജെ പി നേതാക്കള്‍ക്കുള്ള സംശയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇല്ലാത്തത് വൈരുദ്ധ്യമാണെന്നും ധനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ വാഹനത്തിൽ കറക്കം ; ബിൽ മുതൽ സ്ഥലംമാറ്റം വരെ ഇടപെടൽ ? കുമളി...

0
കുമളി: യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ കുമളിയിലെ വനംവകുപ്പ് ഓഫീസുകളില്‍ തന്നിഷ്ടം കാണിച്ച്...

രാജ്യത്ത് വാണിജ്യ – ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടാകും , പുതിയ വില ഉടൻ...

0
ന്യൂഡൽഹി : വാണിജ്യ സിലിണ്ടർ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുമെന്ന വാർത്ത...

മുല്ലപ്പെരിയാർ സുരക്ഷ സമിതി : കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി

0
കോട്ടയം : മുല്ലപ്പെരിയാർ സുരക്ഷ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ...

എസ് പി ദീപക്കിന് പകരം ‘ദീപക് ദേവ്’ പ്രതിയായി , എഫ്‌ഐആറിൽ പോലീസിന് വൻഅമളി

0
തിരുവനന്തപുരം : സത്യപ്രതിജ്ഞാ വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും...