സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയുടെ താളം തെറ്റിക്കും : മാധവ് ഗാഡ്ഗില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിയുടെ താളം തെറ്റിക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. ചതുപ്പ് നിലങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്നും ആവാസവ്യവസ്ഥകള്‍ക്ക് കോട്ടം സംഭവിക്കുമെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി. ‘പദ്ധതിയ്ക്ക് വന്‍തോതില്‍ കല്ലും മണലും ലോഹങ്ങളും വേണ്ടിവരും. കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ വരും. ഇതെക്കുറിച്ചുള്ള ആശങ്കകള്‍ക്കുനേരെ അധികാരികള്‍ കണ്ണടയ്ക്കരുത്. രാജ്യത്തെ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റായ വിവരങ്ങളുടെയും വികലധാരണയുടെയും ഫലമാണ്. ഇതിനു പകരം ശുദ്ധജല ആവാസവ്യവസ്ഥ പരിരക്ഷിക്കാനുള്ള നിര്‍ദ്ദേശമാണു വേണ്ടിയിരുന്നത്’, അദ്ദേഹം വ്യക്തമാക്കി.

‘വന്യജീവിസങ്കേതം, ദേശീയോദ്യാനം, സംരക്ഷിതവനം എന്നിവയിലൂടെ ജൈവ വാസസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സുപ്രീം കോടതി ഉത്തരവ്. വനം വകുപ്പാണ് ഇതു നടപ്പാക്കാന്‍ യോജിച്ച സ്ഥാപനമെന്നാണു പൊതുധാരണ. ഇതു രണ്ടും തെറ്റാണ്. വനസംരക്ഷണത്തിനു വനംവകുപ്പിന്റെയല്ല പ്രദേശവാസികളുടെ സഹകരണമാണു പ്രധാനമായി വേണ്ടത്’, മാധവ് ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...