സില്‍വര്‍ ലൈന്‍ പദ്ധതി കല്ലിടല്‍ ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതി കല്ലിടല്‍ ഹൈക്കോടതി തടഞ്ഞു.സില്‍വര്‍ലൈന്‍ പദ്ധതി വെല്ലുവിളിച്ച് നടത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. സര്‍വേ നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സില്‍വര്‍ലൈനില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം പദ്ധതിക്കുള്ള സ്ഥലമെടുപ്പുമായി മുന്നോട്ടുപോകാന്‍ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാസികയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കെ റെയില്‍ പ്രചാരണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്ന സമായത്താണ് ഹൈക്കോടതി ഇങ്ങനെ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

കെ-റെയില്‍ പ്രചരണത്തിനായി കൈ പുസ്തകം തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. പൗര പ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കും പൊതു യോഗങ്ങള്‍ക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് ഒരുങ്ങുന്നത്. ഇതിനായി 50 ലക്ഷം കൈപ്പുസ്തകമാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. ഇതിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിനായി ലഘുലേഖകളും തയാറാക്കും. നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോഗം വിളിച്ചു. പൊതുയോഗങ്ങള്‍ ജില്ലകളില്‍ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എതിര്‍പ്പു കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായിരംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...