Friday, April 26, 2024 5:39 am

ഖാദി മേഖലയില്‍ മിനിമം കൂലി ഉറപ്പാക്കാന്‍ കഴിഞ്ഞു : പി.ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഖാദി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. പി.എം.ഇ.ജി പദ്ധതിയുടെ പ്രചാരണത്തിനായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാര്‍ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖാദി, കയര്‍, കശുവണ്ടി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് നിലവിലെ സര്‍ക്കാര്‍ ഊര്‍ജ്ജിതമായി തുടര്‍ന്നുവരുന്നത്. ഖാദി മേഖലയിലെ പദ്ധതികള്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുകൂടി ഉപകരിക്കുന്നവയാണ്. ഖാദി വസ്ത്രങ്ങളുടെ പ്രചാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും സഹകരണ സംഘങ്ങളും മികച്ച പിന്തുണയാണ് നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാധ്യക്ഷ സൗമ്യാ രാജ് മുഖ്യാതിഥിയായിരുന്നു. ഖാദി ബോര്‍ഡ് അംഗം കെ.എം ചന്ദ്രശര്‍മ്മ, സെക്രട്ടറി ഡോ.കെ.എ രതീഷ്, നഗരസഭാ കൗണ്‍സിലര്‍ ബി.അജേഷ്, ലീഡ് ബാങ്ക് മാനേജര്‍ എ.എ ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ രഞ്ജിത്ത്, റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഏബ്രഹാം ഏലിയാസ്, കയര്‍ ബോര്‍ഡ് എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഓഫീസര്‍ വി.സുധീര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.വി ഗിരീഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ എം.ജി ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എം.ഇ.ജി.പി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എസ്.രാജലക്ഷ്മി, കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി.സഞ്ജീവ്, ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ സെമിനാറില്‍ ക്ലാസെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നല്ല ഇന്ത്യക്കായി കൈകോർക്കാം ; കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്, കനത്ത സുരക്ഷാ ഏർപ്പെടുത്തി...

0
തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ...

ഭാര്യയുടെ സ്ത്രീധനത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല ; സുപ്രീം കോടതി

0
ഡൽഹി: ഭർത്താവിന് ഭാര്യയുടെ സ്തീധനത്തിൽ യാതൊരു നിയന്ത്രണമോ അവകാശമോ ഇല്ലെന്ന് സുപ്രീം...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...