വൈറ്റിലയുടെ സ്ഥിതി അനാരോഗ്യകരമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കഴിഞ്ഞ വര്‍ഷത്തെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) യിലെ കണക്കനുസരിച്ച്‌ വൈറ്റിലയുടെ സ്ഥിതി അനാരോഗ്യകരമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. അപകടകരം, വളരെ അനാരോഗ്യകരം, അനാരോഗ്യകരം, രോഗികള്‍ക്ക് അനാരോഗ്യകരം, ഭേദപ്പെട്ടത്, നല്ലത് എന്നീ വിഭാഗങ്ങളിലാണ് എ.ക്യു.ഐ പൊതുവെ കണക്കാക്കുന്നത്. സംസ്ഥാനത്തെ ആറ് ജില്ലകളിലായി ഒന്‍പത് നിരീക്ഷണ കേന്ദ്രങ്ങള്‍ വഴിയാണ് പഠനം നടത്തിയത്. കൊച്ചിയില്‍ ഏലൂര്‍, വൈറ്റില, എം.ജി. റോഡ് എന്നിവിടങ്ങളിലാണ് നിരീക്ഷണ കേന്ദ്രങ്ങള്‍. മേയ്-ജൂണ്‍ മാസങ്ങളില്‍ വൈറ്റിലയിലെ എ.ക്യു.ഐ നിരക്ക് വര്‍ധിക്കുന്നതായാണു കാണാന്‍ കഴിഞ്ഞത്.

ജൂണ്‍ അഞ്ചിന് രേഖപ്പെടുത്തിയ 198 ആണ് ഉയര്‍ന്ന നിരക്ക്. അനാരോഗ്യം എന്ന വിഭാഗത്തിലാണ് 198 ഉള്‍പ്പെടുന്നത്. ഈ പ്രദേശത്തെ ജനുവരി പകുതി മുതല്‍ ജൂണ്‍ വരെയുള്ള നിരക്ക് 100-നു മുകളിലായിരുന്നു. മാര്‍ച്ച്‌ വരെ 100-നോടടുത്ത് തന്നെയായിരുന്നു എം.ജി റോഡിലെ നിരക്കും. ഇത് രോഗികള്‍ക്ക് അനാരോഗ്യകരം എന്ന വിഭാഗത്തിലാണ് പെടുന്നത്. ഡിസംബര്‍ മധ്യത്തോടെ ഇത് കുറഞ്ഞു. വ്യാവസായിക മേഖലയായിട്ടു കൂടി ഏലൂരിലെ ഗുണ നിലവാരം മിക്ക ദിവസങ്ങളിലും 50 ആയിരുന്നു. ഇത് നല്ലത് എന്ന വിഭാഗത്തിലാണ്. വാഹന പെരുപ്പവും പൊതുസ്ഥലങ്ങളിലെ തീയിടലുമെല്ലാം ചര്‍ച്ചയാവുന്ന സമയത്താണ് ഈ കണ്ടെത്തല്‍ എന്നതും ശ്രദ്ധേയമാണ്. കേരളം ശരാശരി നിരക്കനുസരിച്ച്‌ ഭേദപ്പെട്ട അവസ്ഥയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....