കൊച്ചി: കേന്ദ്രാനുമതി ലഭിക്കാതെ മുടങ്ങി കിടക്കുന്ന സിൽവർലൈൻ പദ്ധതിയ്ക്ക് ഇപ്പോഴും മാസത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ചിലവ്. ജില്ലകളിലെ ഓഫീസുകൾ നിലനിർത്താൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങളാണ് ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. നടക്കുമോയെന്ന് പോലും അറിയാത്ത പദ്ധതിക്ക് വേണ്ടി കോഴിക്കോട് ഓഫീസിൽ ജീവനക്കാരുടെ ശമ്പളം അടക്കം ഇതുവരെ ചെലവായത് 80 ലക്ഷം രൂപയിലധികമാണ്.
28,000 രൂപയാണ് സിൽവർലൈൻ ഓഫീസായി പ്രവർത്തിക്കുന്ന കോഴിക്കോടുള്ള ഇരുനില കെട്ടിടത്തിന് ഒരു മാസത്തെ വാടക. ഇതിന്റെ ഒരു നില പൂര്‍ണമായും ഒഴിച്ചിട്ട നിലയിലാണ് ഇപ്പോഴുള്ളത്. 2021 ഡിസംബര്‍ മുതല്‍ ഇതുവരെ 3,64,000 രൂപ ഓഫീസിന്റെ വാടകയിനത്തില്‍ മാത്രം ചെലവായി. 31,000 രൂപയായിരുന്നു ഓഫീസിൽ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ വാടക. കഴിഞ്ഞ മാസമാണ് ഈ വാഹനം ഒഴിവാക്കിയത്.
ഒരു സ്പെഷല്‍ തഹസില്‍ദാര്‍, രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍, ഒരു ക്ലര്‍ക്ക്, ഒരു റവന്യു ഇൻസ്പെക്‌ടർ, ഒരു ഓഫീസ് അസിസ്‌റ്റന്റ് എന്നീ ജീവനക്കാരാണ് അവിടെയുള്ളത്. ഇവരെ റവന്യൂ ഓഫീസുകളിലേക്ക് തിരികെ വിളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. മൂന്നുമാസമായി പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ശമ്പളം പറ്റുകയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ. ഫലമോ, സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന സർക്കാരിന് അധിക ബാധ്യതയും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































