കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാന്‍ ജനപക്ഷവുമായി മുഖ്യമന്ത്രി മുന്നോട്ട് പോകുമ്പോള്‍ എറണാകുളം ജില്ലയിലെ പദ്ധതി പ്രദേശങ്ങളില്‍ ജനരോഷം കനക്കുന്നു.സര്‍വേ, സാമൂഹികാഘാത പഠനം എന്നിവയ്ക്കായ് എത്തുന്നവരെ വീട്ടുവളപ്പില്‍ കയറ്റില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കീഴ്മാട് പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഊണും ഉറക്കവും ഇല്ലാതായിട്ട് നാളുകള്‍ കുറച്ചായി. കിടപ്പാടവും വസ്തുവകകള്‍ കീറിമുറിച്ച് വേഗ റയില്‍ പാതയെത്തുന്നതോടെ തെരുവിലാകുമോ എന്ന ആശങ്കയിലാണിവര്‍. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളെയാണ് പദ്ധതി ഏറ്റവുമധികം ബാധിക്കുക. ഇവിടങ്ങളല്‍ നിന്ന് നൂറ്റി അമ്പതോളം വീടുകളും തണ്ണീര്‍തടങ്ങളും പാതയ്ക്കായി വഴിമാറി കൊടുക്കേണ്ടി വരും. എറണാകുളം ജില്ലയിലെ ആലുവ, കണയന്നൂര്‍, മൂവാറ്റുപുഴ താലൂക്കുകളിലായുള്ള ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. വരും ദിവസങ്ങളില്‍ സാമൂഹിക ആഘാത പഠനവും ആരംഭിക്കും.
സില്‍വര്‍ലൈന്‍ പദ്ധതി : എറണാകുളം ജില്ലയിലെ പദ്ധതി പ്രദേശങ്ങളില്‍ ജനരോഷം കനക്കുന്നു
RECENT NEWS
Advertisment