അങ്കമാലിയില്‍ കാറില്‍ ലോറിയിടിച്ച് അപകടം രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അങ്കമാലിയില്‍ കാറില്‍ ലോറിയിടിച്ച് അപകടം രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്‌. അങ്കമാലി സെ.ജോസഫ് സ്കൂളിന് മുന്നില്‍ രാവിലെ 8.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ട്​ പേര്‍ക്ക്​ പരിക്കുണ്ട്​. ഓടുന്ന കാറിന്​ പിറകില്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന്റെ മറുഭാഗത്തെത്തിയ കാറില്‍ മറ്റൊരു ലോറിയും ഇടിച്ചു. പട്ടാമ്പി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പിന്നിലാണ്​ ലോറിയിടിച്ചത്​. മീഡിയനും കടന്ന്​ മറുദിശയിലെത്തിയ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത കുരുക്കുണ്ടായി. പോലീസെത്തി ക്രയിനുപയോഗിച്ച്‌ വാഹനങ്ങള്‍ മാറ്റിയാണ്​ ഗതാഗതക്കുരുക്ക്​ പരിഹരിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...