ബേക്കറിയില്‍ നിന്ന് വയോധികനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ബേക്കറിയില്‍ നിന്ന് വയോധികനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. പതിനാലാംമൈല്‍ ജംക്ഷനു സമീപത്തുള്ള ചിം ചിം ബേക്കറിയില്‍ നിന്ന് 30,000 രൂപ മോഷണം നടത്തിയ കേസില്‍ ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവില്‍ വാടകയ്ക്ക് താമസിക്കുന്ന മുളവന ആല്‍ത്തറമൂട് കാഞ്ഞിരോട് ചേരിയില്‍ മുകളില്‍ വീട്ടില്‍ ശ്യാംകുമാറാണ് (36) അറസ്റ്റിലായത്. കഴിഞ്ഞ 30ന് പുലര്‍ച്ചെയാണ് സംഭവം. ബേക്കറി ഉടമ സുഭാഷ് കട തുറന്ന സമയത്ത് സാധനം വാങ്ങാനെന്ന വ്യാജേന എത്തി തന്ത്രപൂര്‍വം മേശയില്‍ നിന്ന് പണം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സുഭാഷ് അടൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

പത്രവിതരമക്കാര്‍ നല്‍കിയ വിവരം വെച്ച്പ്രതി സഞ്ചരിച്ച സ്‌കൂട്ടറിന്റെ നിറം മനസ്സിലാക്കി ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലും വിവിധ സ്ഥലങ്ങളിലെ സിസിടിവിയിലൂടെ ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇയാളെ വാടക വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുന്‍പ് പന്തളം പോലീസ് സ്റ്റേഷന്റെ പരിധിയിലും ഇയാള്‍ മോഷണ കേസില്‍ അറസ്റ്റിലായിരുന്നതായും പോലീസ് പറഞ്ഞു. ഡി.വൈ.എസ്.പി ആര്‍.ബിനു, ഇന്‍സ്‌പെക്ടര്‍ ടി.ഡി പ്രജീഷ്, എസ്‌ഐ എം. മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശ്യാമിനെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....