സുരക്ഷാ വീഴ്ച അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി രമണ നിരീക്ഷിച്ചു. പഞ്ചാബ് സര്‍ക്കാരിന് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ് എം.എസ് ഗില്‍ ആണ് സമിതി അധ്യക്ഷന്‍. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കര്‍ഷകസംഘടനകള്‍ വഴിയില്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് ബതിന്ദയിലെ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി.

ഹു​സൈ​നി​വാ​ല​യി​ലെ ദേ​ശീ​യ ര​ക്ത​സാ​ക്ഷി സ്മാ​ര​കം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബ​തിന്ദ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് റോ​ഡ് മാ​ര്‍​ഗം ര​ക്ത​സാ​ക്ഷി സ്മാ​ര​കം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​ബ് പോ​ലീ​സി​ന്റെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം റോ​ഡ് മാ​ര്‍​ഗം യാ​ത്ര തി​രി​ച്ച​ത്. എ​ന്നാ​ല്‍ സ്മാ​ര​ക​ത്തി​ന് 30 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഒ​രു മേ​ല്‍‌​പ്പാ​ല​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി വി​ശ​ദീ​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....