വഖഫിന്റെ കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വഖഫിന്റെ കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. കോഴിക്കോട് കോര്‍ട്ട് റോഡ് സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപത്തായി പുതിയറ മാളിയേക്കല്‍ മമ്മു ഹാജി വക വഖഫിന്റെ കെട്ടിടം പൊളിച്ചു നീക്കാനാണ് ജില്ലാ കളക്ടര്‍ ഡോ.നരസിംഹഗുരി ഗുഡി ഉത്തരവിറക്കിയിരിക്കുന്നത്. കെട്ടിടവുമായി ബന്ധപ്പെട്ട് നിലവില്‍ കേസുണ്ട്. ഇത്കൂടാതെ കെട്ടിടത്തിന്റെ അപകടാവസ്ഥ കൂടി പരിഗണിച്ചാണ് കളക്ടറുടെ നടപടി. കെട്ടിടത്തിന്റെ ഒരു ഭാഗം ഇതിനോടകം തന്നെ തകര്‍ന്ന് വീണിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടം പൊളിച്ച്‌ മാറ്റാന്‍ കളക്ടര്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് അടിയന്തിരമായി കെട്ടിടം പൊളിച്ചുമാറ്റി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കളക്ടര്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയത്.

കെട്ടിടത്തില്‍ നിന്നുള്ള വരുമാനം കുടുംബത്തിലെ അംഗങ്ങള്‍ക്ക് വരുമാനമാകും എന്ന ഉദ്ദേശത്തോടെയായിരുന്നു കെട്ടിടം വഖഫ് ചെയ്തത്. പ്രസ്തുത കെട്ടിടത്തില്‍ വര്‍ഷങ്ങളായി കെടിസി പ്രിന്റിങ് പ്രസ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രസ് ഒഴിയാന്‍ തയ്യാറാവുന്നില്ലെന്ന് ഹാജിയുടെ കുടുംബം പരാതിപ്പെട്ടു. പ്രസിനെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡില്‍ നിന്ന് അനുകൂല വിധിയുണ്ടായിരുന്നെങ്കിലും വാടകക്കാര്‍ ട്രൈബൂണലിനെ സമീപിക്കുകയും പിന്നീട് കേസ് ഹൈക്കോടതിയില്‍ എത്തുകയുമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...