സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിന്‍സിപ്പല്‍ ആക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദര്‍ കമ്മിറ്റി. ഹൈസ്കൂള്‍ – ഹയര്‍സെക്കന്‍ഡറി ഏകീകരണം എന്ന ശുപാര്‍ശയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്കൂളുകളിലെ അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കാനും തീരുമാനമായി. അനധ്യാപകരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കും. ഈ തീരുമാനം വിദ്യാഭ്യാസ ഓഫീസുകളിലുള്ളവര്‍ക്കും ബാധകമാണ്. കരട് നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

ഖാദര്‍ കമ്മറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അധ്യാപക സംഘടനകള്‍ ശക്തമായ നിലപാടെടുത്തു. സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പുള്ള ചര്‍ച്ചകള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം കൂടി ലഭ്യമായ ശേഷം മാത്രമേ റിപ്പോര്‍ട്ട് സംബന്ധിച്ച്‌ കൃത്യമായ ധാരണ ഉണ്ടാകു. സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതല്‍ കൂടിയാലോചനകള്‍ നടത്തണം. ഇക്കാര്യത്തില്‍ മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം ചോദിക്കണം. എന്നിട്ട് മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളൂവെന്നും അധ്യാപകസംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിയോട് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...