ഒമിക്രോണിനെ തിരിച്ചറിയാന്‍ വികസിപ്പിച്ചെടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് കിറ്റിന് ഐ.സി.എം.ആര്‍ അനുമതി നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാന്‍ വികസിപ്പിച്ചെടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍.) അനുമതി നല്‍കി. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സും ഐ.സി.എം ആറും ചേര്‍ന്നാണ് ഒമിഷുവര്‍ എന്ന പരിശോധന കിറ്റ് വികസിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ ഒമിക്രോണ്‍ പരിശോധനക്കിറ്റാണിത്. രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവം പരിശോധിച്ച്‌ അതില്‍ ഒമിക്രോണ്‍ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് ഒമിഷുവര്‍ ഉപയോഗിക്കുക. എല്ലാ സ്റ്റാന്‍ഡേര്‍ഡ് റിയല്‍ടൈം പി.സി.ആര്‍ മെഷീനുകളിലും ഇത് ഉപയോഗിക്കാനാകും. നാലുമണിക്കൂറിനകം ഫലം ലഭിക്കുമെന്നതാണ് കിറ്റിന്റെ പ്രത്യേകത.

85 മിനിറ്റാണ് ഒമിഷുവര്‍ ഉപയോഗിക്കുന്നതിനുള്ള സമയം. രോഗിയില്‍ നിന്നുള്ള സാംപിള്‍ ശേഖരണം, ആര്‍.എന്‍.എ വേര്‍തിരിക്കല്‍ തുടങ്ങി മൊത്തത്തില്‍ ഫലം വരാന്‍ ആകെ 130 മിനിറ്റാണ് ഇതിനായി വേണ്ടിവരിക. നിലവില്‍ ജനിതകശ്രേണീകരണം (ജീനോം സീക്വന്‍സിങ്) നടത്തി മാത്രമാണ് ഒമിക്രോണ്‍ രോഗികളെ തിരിച്ചറിയാനാവുന്നത്. എന്നാല്‍ ഈ ടെസ്റ്റ് നിലവില്‍ വരുന്നതോടെ ജനിതകശ്രേണീകരണം എന്ന ഘട്ടം ഒഴിവാകും. എസ്.ജീന്‍ ഡ്രോപ്‌ഔട്ട് /എസ്.ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയര്‍ (എസ്.ജി.ടി.എഫ്.), എസ്.ജീന്‍ മ്യൂട്ടേഷന്‍ ആംപ്ലിഫിക്കേഷന്‍ (എസ്.ജി.എം.എ) എന്നീ രീതികളിലൂടെയാണ് ഒമിഷുവര്‍ ടെസ്റ്റ് കിറ്റ് വഴി പരിശോധിക്കുന്നത്. നിലവില്‍ ലോകത്തെല്ലാം ഒന്നുകില്‍ എസ്.ജി.ടി.എഫ് അല്ലെങ്കില്‍ എസ്.ജി.എം.എ ആണ് നടത്തുന്നത്. എന്നാല്‍ ഒമിഷുവര്‍ ഈ രണ്ട് ടെസ്റ്റുകളും ഒന്നിച്ച്‌ ചേര്‍ത്ത് നടത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...