ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും ; നഗരസഭാ ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയ്യപ്പഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടത്താവളത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് തീര്‍ത്ഥാടകരാണ് എല്ലാ ദിവസവും ഇടത്താവളത്തിലെ സേവനങ്ങള്‍ ഉപയോഗിച്ചുവരുന്നത്. മകരവിളക്ക് കാലമായതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇടത്താവളത്തില്‍ കൂടുതല്‍ ശുചിമുറികള്‍ തുറന്നുനല്‍കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. വിരിവയ്ക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ ക്രമീകരണങ്ങള്‍ സജ്ജീകരിക്കും. നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ അഡ്വ.റോഷന്‍ നായര്‍, പി.കെ അനീഷ്, അയ്യപ്പ സേവാ സമാജം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...