കെ-റെയിൽ പദ്ധതി ; മഞ്ഞക്കുറ്റി കുഴിച്ചിട്ട വകയിൽ ചിലവ് 56.69 കോടി : ശമ്പളം മാത്രം 13.49 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദമായ കെ-റെയിൽ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നുവെന്ന വാർത്തകൾക്കു പിന്നാലെ പദ്ധതിക്കായി സർക്കാർ ചിലവാക്കിയ തുകയുടെ ഏകദേശ കണക്കുകൾ പുറത്തു വരുന്നു. കേന്ദ്രാനുമതി സാധ്യത മങ്ങിയതോടെയാണ് സംസ്ഥാന സർക്കാർ പദ്ധതിയിൽ നിന്നും പിറകിലേക്ക് പോകുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച റവന്യു ഉദ്യോഗസ്ഥരെ സർക്കാർ തിരിച്ചു വിളിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കണക്കുകളും പുറത്തു വരുന്നത്. പ്രസ്തുത പദ്ധതിക്കായി ഒരു വർഷം ഉദ്യോഗസ്ഥർക്ക് ശമ്പളമായി മാത്രം കെ-റെയിൽ നിൽകിയത് 13.49 കോടി രൂപയാണ്. 2022 ജനുവരി ഒന്നിന് ഈ തുക റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളവും കെ-റെയിലാണ് നൽകേണ്ടതെന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം.

ഖ​ജ​നാ​വി​ൽ​ ​നി​ന്നു​ 56.69​ ​കോ​ടി​യാ​ണ് ഈ ​ ​പ​ദ്ധ​തി​ക്കാ​യി​ ​ചിലവഴിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിപിആ​ർ​ ​ത​യ്യാ​റാ​ക്കി​യ​ ​ജ​ന​റ​ൽ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​യാ​യ​ ​ഫ്ര​ഞ്ച് ​ക​മ്പ​നി​ക്ക് ​ന​ൽ​കി​യ​ത് 22.27​ ​കോ​ടി​യാ​ണെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ​കൈ​പു​സ്ത​കം,​ ​സം​വാ​ദം,​പ്ര​ചാ​ര​ണം,​ശ​മ്പ​ളം​ ​തു​ട​ങ്ങി​യ​വ​ക്കാ​യി​ ​കോ​ടി​ക​ൾ​ ​ചെ​ല​വാ​ക്കിയിട്ടും ഒടുവിൽ പദ്ധതി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്രയും തുക പാഴാക്കിയതെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യവും. പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് മഞ്ഞ കുറ്റികൾ സ്ഥാപിക്കുകയും എതിർത്ത സമരക്കാരെ ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്തതും ഏറെ പ്രതിഷേധങ്ങൾ വിളിച്ചു വരുത്തിയിരുന്നു. കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് കല്ലിടൽ അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ പിന്നോട്ട് വലിഞ്ഞത്. ഒടുവിൽ ഒന്നും നടക്കില്ലെന്നായപ്പോൾ പദ്ധതിയിൽ നിന്നും സർക്കാർ പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ.

പതിനൊന്ന് ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ സെല്ലിൽ ഒന്നര വർഷമായുള്ള 205 ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനാണ് 27ലെ ഉത്തരവിലൂടെ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ലാൻഡ് റവന്യു കമ്മിഷണർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് സാമൂഹികാഘാത പഠനം നിറുത്തി വെച്ചതോടെ കഴിഞ്ഞ ഒന്നര വർഷമായി ഈ ഉദ്യോഗസ്ഥർക്ക് കാര്യമായ ജോലികളുണ്ടായിരുന്നില്ല.

കേന്ദ്രാനുമതി കിട്ടാതെയാണ് സർക്കാർ പദ്ധതിക്കായി ഇറങ്ങിത്തിരിച്ചത്. അനുമതി ലഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കൽ പാടില്ലെന്നിരിക്കെയാണ് സർക്കാർ ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു. ഒരുവർഷ നിയമന കാലാവധി ആഗസ്റ്റ് 17 ന് അവസാനിച്ചിരുന്നു. തുടർന്നുള്ള മാസങ്ങളിൽ ശമ്പളം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുയായിരുന്നു.

എറണാകുളം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലെ ഏഴു തസ്തികകൾക്കും സ്‌പെഷ്യൽ തഹസിൽദാർമാരുടെ ഓഫീസിലെ 18 തസ്തികകൾക്കുമാണ് തുടർച്ചാനുമതി നൽകിയത്. 18 പേർ വീതമടങ്ങുന്ന സ്‌പെഷ്യൽ തഹസിൽദാർമാരുടെ 11 യൂണിറ്റുകളെയാണ് നിയോഗിച്ചിരുന്നത്. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെ കൂടാതെ ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരുടെ ഓരോ തസ്തികയ്ക്കും ക്ലർക്കിന്‍റെ രണ്ടു തസ്തികയ്ക്കുമാണ് തുടർച്ചാനുമതി നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...