സിൽവർ ലൈൻ പദ്ധതി ; സർക്കാരിന് ഗൂഢലക്ഷ്യങ്ങളും നിക്ഷിപ്ത താല്പര്യവും – പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെയും റെയിൽവേ വകുപ്പിന്റെയും ആവശ്യമായ അനുമതികൾ ലഭിക്കാതെയും ഡി.പി.ആർ പ്രസിദ്ധീകരിക്കാതെയും സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ പിന്നിൽ വൻ ഗൂഢാലോചനയും നിക്ഷിപ്ത താല്പര്യങ്ങളും ഉണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു.

മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ രണ്ടായി വിഭജിക്കുയും പരിസ്ഥിതിക്ക് വിനാശം വരുത്തുകയും ചെയ്യുന്ന പദ്ധതി കേരളത്തിൽ ജനിക്കുവാൻ പോകുന്നവരും തലമുറയെപ്പോലും വൻ കടക്കെണിയിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എതിർക്കുന്ന സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിക്കായുള്ള പിണറായി സർക്കാരിന്റെ അമിത താല്പര്യം മുൻ സർക്കാരിന്റെ കാലത്തെ കോർപ്പറേറ്റ് താല്പര്യങ്ങളുടെ പിൻതുടർച്ചയാണെന്നും ഇതിനെ സംസ്ഥാനത്തെ ജനങ്ങൾ എതിർത്ത് തോൽപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. മണ്ഡലത്തിന്റെ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ വെട്ടുർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം എലിസബത്ത് അബു, സുനിൽ . എസ്. ലാൽ, ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, ഡി.സി.സി അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, ജയിംസ് കീക്കരിക്കാട്ട്, ഇ.കെ. സത്യവൃതൻ, ബ്ലോക്ക് ഭാരവാഹികളായ പ്രമോദ് താന്നിമൂട്ടിൽ, വി.സി. ഗോപിനാഥപിള്ള, എം.സി ഗോപാലകൃഷ്ണപിള്ള , സണ്ണി കണ്ണം മണ്ണിൽ, മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം, ജോസഫ് മാത്യു, അനിൽ മോളൂത്തറ, ബെന്നി ഈട്ടിമൂട്ടിൽ, കെ.ജി  ബാലകൃഷ്ണപിള്ള , മധു മല ഗോപാലകൃഷ്ണൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു , ആശാകുമാരി, ബിന്ദു ജോർജ്, ദേശീയ ബാല മഞ്ച് ജില്ലാ പ്രസിഡന്റ് ജയശ്രീ ജ്യോതി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...