തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയ സംഭവം ; വീണ്ടും തെരച്ചില്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ വനത്തിനുള്ളില്‍ നിന്നും തലയോട്ടിയും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയ സംഭവത്തില്‍ പോലീസും വനപാലകരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീണ്ടും അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തി. കോന്നി ഡി വൈ എസ് പി ബൈജുകുമാര്‍, എസ് ഐ സാജു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് രണ്ടാം തവണയും അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തിയത്.

ഗുരുനാഥന്‍മണ്ണ് ഫോറസ്റ്റേഷന്‍ പരിധിയിലെ മഞ്ഞാറയില്‍ നിന്നാണ് മനുഷ്യന്റെതെന്ന് കരുതുന്ന അസ്ഥികഷ്ണങ്ങളും തലയോട്ടിയും കണ്ടെത്തിയത്. എന്നാല്‍ ഇത് ആരുടേതാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കുന്തിരിക്കം ശേഖരിക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ താമസിച്ചിരുന്ന കുടിലിന് സമീപത്തു നിന്നാണ് അസ്ഥികഷ്ണങ്ങള്‍ കണ്ടെത്തിയതും. അസ്ഥികഷ്ണങ്ങളും തലയോട്ടിയും വിദഗ്ധമായ ഫോറന്‍സിക് പരിശോധനാ ഫലം പുത്തുവന്നെങ്കില്‍ മാത്രമേ സംഭവത്തില്‍ വ്യക്തതയുണ്ടാകൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...