കാട് മൂടി ആർക്കും ഉപകരിക്കാതെ കോന്നി പഞ്ചായത്തിന് കീഴിലെ ശൗചാലയങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ശൗചാലയങ്ങള്‍ പൂട്ടിയിട്ടിരിക്കുന്നത് പൊതു ജനങ്ങളെ ദുരിതത്തിലാക്കുന്നു. കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കെട്ടിടം, കോന്നി നാരായണപുരം ചന്ത എന്നിവടങ്ങളിലെ ശൗചാലയങ്ങള്‍ അടക്കം കോന്നി പഞ്ചായത്തിലെ ശൗചാലയങ്ങള്‍ മൂഴുവന്‍ പൂട്ടിയ അവസ്ഥയിലാണ്. കെ എസ് ആര്‍ ടി സി ഓപ്പറേറ്റിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ ശൗചാലയങ്ങള്‍ പൂട്ടിയതിനെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന കടകളിലേയും ഓഫീസുകളിലേയും വനിതാ ജീവനക്കാരടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

തുടര്‍ന്ന് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കോന്നി പഞ്ചായത്ത്  ഓഫീസ് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് വിഷയത്തിന് ഉടന്‍ പരിഹാരം കാണുമെന്നും അറിയിച്ചിരുന്നു. നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന കോന്നി നഗരത്തില്‍ ശൗചാലയങ്ങള്‍ തുറന്ന് നല്‍കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. കോന്നി നാരായണപുരം ചന്തയിലും നിര്‍മ്മിച്ച ശൗചാലയം ഇപ്പോള്‍ കാടുകയറിയ അവസ്ഥയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...