ചെങ്ങന്നൂര്‍ : വിനാശകരമായ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെറെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൊഴുവല്ലൂർ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ അറന്തക്കാട് ജംഗ്ഷനിൽ ജനുവരി 19 ന് പൊതു യോഗവും ഡിപിആർ കത്തിച്ച് പ്രതിഷേധവും നടന്നു. മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.
സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. കോൺഗ്രസ്സ് (ഐ) ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് കൊഴുവല്ലൂർ, സമര സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, താലൂക്ക് തല സമിതി നേതാക്കളായ ഫിലിപ്പ് വർഗീസ്, കെ.എം വർഗീസ്, വി.എം രാജൻ, സജി ജോൺ, എൻ.ബി കുട്ടൻ പിള്ള, രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സിന്ധു ജേയിംസ് സ്വാഗതവും വി.സജി കൃതജ്ഞതയും പറഞ്ഞു.