സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഡിപിആർ കത്തിച്ച് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വിനാശകരമായ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെറെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കൊഴുവല്ലൂർ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ അറന്തക്കാട് ജംഗ്ഷനിൽ ജനുവരി 19 ന് പൊതു യോഗവും ഡിപിആർ കത്തിച്ച് പ്രതിഷേധവും നടന്നു. മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗം തോമസ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗം ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.

സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം മിനി കെ ഫിലിപ്പ് മുഖ്യപ്രസംഗം നടത്തി. കോൺഗ്രസ്സ് (ഐ) ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് കൊഴുവല്ലൂർ, സമര സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, താലൂക്ക് തല സമിതി നേതാക്കളായ ഫിലിപ്പ് വർഗീസ്, കെ.എം വർഗീസ്, വി.എം രാജൻ, സജി ജോൺ, എൻ.ബി കുട്ടൻ പിള്ള, രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സിന്ധു ജേയിംസ് സ്വാഗതവും വി.സജി കൃതജ്ഞതയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...