ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​രി​ല്‍ കു​ട്ടി​ക​ളു​ള്‍​പ്പ​ടെ 10 പേ​ര്‍​ക്ക് ക​ട​ന്ന​ല്‍ കു​ത്തേ​റ്റു

For full experience, Download our mobile application:
Get it on Google Play

ചാ​വ​ക്കാ​ട് : ഒ​രു​മ​ന​യൂ​രി​ല്‍ കു​ട്ടി​ക​ളു​ള്‍​പ്പ​ടെ 10 പേ​ര്‍​ക്ക് ക​ട​ന്ന​ല്‍ കു​ത്തേ​റ്റു. മു​ത്ത​ന്മാ​വ് കൂ​നം​പു​റ​ത്ത് വീ​ട്ടി​ല്‍ വാ​സു​വി​ന്റ ഭാ​ര്യ ശാ​രി​ക (38), മ​ക്ക​ളാ​യ അ​തീ​ന്ദ്ര​ദേ​വ് (ഏ​ഴ്), അ​ഭി​ന​വ് ദേ​വ് (മൂ​ന്ന്), കു​മ്പ​ള​ത്ത​റ വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍ മ​ക​ന്‍ ന​വ​നീ​ത് (13), പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (52), ബാ​ല​ന്‍ (53), ത​ങ്ക​മ​ണി (46), മ​ണി, രാ​ജ​ന്‍ (45), എ​ട​ക്ക​ള​ത്തൂ​ര്‍ റൈ​ജു (47) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. മു​ത്ത​ന്‍​മാ​വ് സെ​ന്റ​റി​ന് കി​ഴ​ക്ക് എ.​കെ.​ജി റോ​ഡി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​ണ് ആ​ദ്യം ക​ട​ന്ന​ല്‍ കു​ത്തേ​റ്റ​ത്. കു​ത്തേ​റ്റ കു​ട്ടി​ക​ള്‍ നി​ല​വി​ളി​ച്ച്‌ വീ​ടു​ക​ളി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക​യും ഇ​വ​ര്‍​ക്ക് പി​ന്നാ​ലെ പ​റ​ന്നെ​ത്തി​യ ക​ട​ന്ന​ലു​ക​ള്‍ വീ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ടു​ക​ളി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ ക​ട​ന്ന​ലു​ക​ളെ ഓ​ല വീ​ശി​യാ​ണ് അ​ക​റ്റി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​ക്കാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...

പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ

0
പന്തളം : പന്തളത്ത് പോലീസിനെ ആക്രമിച്ച മൂന്ന് പ്രതികൾ റിമാൻഡിൽ. പന്തളം...

ഒരു യുഗത്തിന് കൂടി തിരശീല വീഴുന്നു ; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ...