Thursday, April 18, 2024 7:20 am

സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​ക്കാ​യി കോട്ടയം ജില്ലയില്‍ ഏറ്റെടുക്കുന്നത്​ 108.11 ഹെക്‌ടര്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​കോ​ട്‌ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​ക്കാ​യി (സി​ല്‍​വ​ര്‍ ലൈ​ന്‍) ജി​ല്ല​യി​ല്‍ 16 വി​ല്ലേ​ജു​ക​ളി​ല്‍​നി​ന്ന്​ ഭൂ​മി ഏ​റ്റെ​ടു​ക്കും. മൊ​ത്തം 108.11 ഹെ​ക്‌​ട​ര്‍ സ്ഥ​ല​മാ​കും ജി​ല്ല​യി​ല്‍​നി​ന്ന്​ ഏ​റ്റെ​ടു​ക്കു​ക.

Lok Sabha Elections 2024 - Kerala

മാ​ട​പ്പ​ള്ളി, തോ​ട്ട​യ്‌​ക്കാ​ട്‌, വാ​ക​ത്താ​നം, ഏ​റ്റു​മാ​നൂ​ര്‍, മു​ട്ട​മ്പ​ലം, നാ​ട്ട​കം, പ​ന​ച്ചി​ക്കാ​ട്‌, പേ​രൂ​ര്‍, പെ​രു​മ്പാ​യി​ക്കാ​ട്‌, പു​തു​പ്പ​ള്ളി, വി​ജ​യ​പു​രം, കാ​ണ​ക്കാ​രി, കു​റ​വി​ല​ങ്ങാ​ട്‌, ക​ടു​ത്തു​രു​ത്തി, മു​ള​ക്കു​ളം, ഞീ​ഴൂ​ര്‍ എ​ന്നീ വി​ല്ലേ​ജ്​ പ​രി​ധി​ക​ളി​ലൂ​ടെ​യാ​ണ്​ ജി​ല്ല​യി​ല്‍ പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ സ​ര്‍​വേ ന​മ്പ​റു​ക​ള്‍ റ​വ​ന്യൂ​വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​സ​ര്‍​വേ ന​മ്പ​റി​ലു​ള്ള ഭൂ​മി​ക്കൊ​പ്പം ഇ​തി​ന്റെ  സ​ബ്​ ഡി​വി​ഷ​നു​ക​ളി​ലെ ഭൂ​മി​യും പാ​ത​ക്കാ​യി ഉ​ട​മ​ക​ള്‍​ക്ക്​ കൈ​വി​ടേ​ണ്ടി​വ​രും. ഒ​രോ സ​ര്‍​വേ ന​മ്പ​റി​ലും ഉ​ള്‍​പ്പെ​ടെ​ന്ന സ​ബ്​ ഡി​വി​ഷ​നു​ക​ളു​ടെ ക​ണ​ക്ക്​ ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞാ​ലെ എ​ത്ര​പേ​ര്‍​ക്ക്​ ഭൂ​മി ന​ഷ്​​ട​മാ​കു​മെ​ന്ന്​ വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. വീ​ടു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന്തി​മ ക​ണ​ക്ക്​ ഇ​തി​നു​ശേ​ഷ​മാ​കും  ല​ഭ്യ​മാ​കു​ക. ജി​ല്ല ത​ല​ത്തി​ലാ​കും തു​ട​ര്‍​ന​ട​പ​ടി.

റ​വ​ന്യൂ വ​കു​പ്പി​ന്റെ  ഉ​ത്ത​ര​വ്​ അ​നു​സ​രി​ച്ച്‌​ മേ​ഖ​ല​ക​ള്‍ തി​രി​ച്ചാ​കും ഭൂ​മി ഏ​റ്റെ​ടു​ക്കു​ക. ഇ​ത​നു​സ​രി​ച്ച്‌​ കോ​ട്ട​യം ജി​ല്ല ഉ​ള്‍​പ്പെ​ടു​ന്ന​ത്​ ര​ണ്ടാം​മേ​ഖ​ല​യി​ലാ​ണ്​ (ചെ​ങ്ങ​ന്നൂ​ര്‍-​എ​റ​ണാ​കു​ളം). ഇ​തി​ല്‍ മൊ​ത്തം 232.47 ഹെ​ക്​​ട​ര്‍ ഭൂ​മി​യാ​കും ഏ​റ്റെ​ടു​ക്കു​ക. പ​ത്ത​നം​തി​ട്ട- 44.47, ആ​ല​പ്പു​ഴ- 15.61, കോ​ട്ട​യം- 108.11, എ​റ​ണാ​കു​ളം- 64.28 എ​ന്നി​ങ്ങ​നെ​യാ​ണ്​ ജി​ല്ല തി​രി​ച്ച ക​ണ​ക്ക്. ഒ​ന്നാം​മേ​ഖ​ല​യി​ല്‍ (തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്ങ​ന്നൂ​ര്‍) മൊ​ത്തം 187.57 ഹെ​ക്​​ട​റും മൂ​ന്നാം​മേ​ഖ​ല​യി​ല്‍ (എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍) 167.91ഉം ​നാ​ലാം മേ​ഖ​ല​യി​ല്‍ (തൃ​ശൂ​ര്‍-​കോ​ഴി​ക്കോ​ട്) 151.97ഉം ​അ​ഞ്ചാം ​മേ​ഖ​ല​യി​ല്‍ ആ​കെ 215.21 ഹെ​ക്​​ട​ര്‍ ഭൂ​മി​യു​മാ​കും ഏ​റ്റെ​ടു​ക്കു​ക.

റെ​യി​ല്‍വേ ബോ​ര്‍ഡി​ല്‍നി​ന്ന് അ​ന്തി​മാ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​ക്കാ​കും ഏ​റ്റെ​ടു​ക്ക​ല്‍ തു​ട​ങ്ങു​ക. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ 2100 കോ​ടി കി​ഫ്ബി വാ​യ്പ​ക്ക്​ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ 205 ത​സ്തി​ക​ക​ള്‍ ഒ​രു​വ​ര്‍ഷ​ത്തേ​ക്ക് സൃ​ഷ്​​ടി​ക്കാ​നും മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ റ​വ​ന്യൂ വ​കു​പ്പ്​ നീ​ങ്ങു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി ആ​രം​ഭി​ക്കാ​ന്‍ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി സ​ര്‍​ക്കാ​റും റെ​യി​ല്‍​വേ​യും ചേ​ര്‍​ന്ന്​ സം​യു​ക്ത​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച കെ ​റെ​യി​ലും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​യി ഒ​രു സ്‌​പെ​ഷ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഓ​ഫി​സും പാ​ത​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന 11 ജി​ല്ല​ക​ളി​ലും സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ ഓ​ഫി​സും തു​റ​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ലു​മ​ണി​ക്കൂ​ര്‍ കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കാ​സ​ര്‍കോ​ട് എ​ത്തി​ച്ചേ​രാ​വു​ന്ന അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ത​ത്ത്വ​ത്തി​ല്‍ അ​നു​മ​തി ന​ല്‍കി​യ​ത്. 64,000 കോ​ടി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി 33,700 കോ​ടി വി​ദേ​ശ വാ​യ്പ എ​ടു​ക്കും. കോ​ട്ട​യ​ത്ത്​ ഇ​തി​ന്​ സ്റ്റേ​ഷ​നു​മു​ണ്ടാ​കും.

എ​ന്നാ​ല്‍ പാ​ത​ക്കെ​തി​രെ പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. സ​ര്‍​വേ ന​മ്പ​റു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ സ​ര്‍​വേ ന​മ്പ​റു​ക​ള്‍ (​സ്ഥ​ലം ഏ​െ​റ്റ​ടു​ക്കു​ന്ന വി​ല്ലേ​ജ്‌ ഓ​ഫി​സ്‌, ബ്ലോ​ക്കു​ക​ളു​ടെ എ​ണ്ണം, സ​ര്‍​വേ ന​മ്പ​ര്‍ എ​ന്നീ ക്ര​മ​ത്തി​ല്‍) : മാ​ട​പ്പ​ള്ളി-3-57, തോ​ട്ട​യ്‌​ക്കാ​ട്‌-1-3, വാ​ക​ത്താ​നം-1-29, ഏ​റ്റു​മാ​നൂ​ര്‍-2-35, മു​ട്ട​മ്പ​ലം-1-13, നാ​ട്ട​കം-1-4, പ​ന​ച്ചി​ക്കാ​ട്‌-2-68, പേ​രൂ​ര്‍-2-60, പെ​രു​മ്പാ​യി​ക്കാ​ട്‌-1-22, പു​തു​പ്പ​ള്ളി-1-4, വി​ജ​യ​പു​രം-1-22, കാ​ണ​ക്കാ​രി-2-36, കു​റ​വി​ല​ങ്ങാ​ട്‌-3-58, ക​ടു​ത്തു​രു​ത്തി-1-5, മു​ള​ക്കു​ളം-1-30, ഞീ​ഴൂ​ര്‍-1-57

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇസ്രായേലിന്‍റെ സുരക്ഷക്കായി സ്വന്തം നിലയിൽ ഞാൻ തീരുമാനമെടുക്കും ; നിലപാട് കടുപ്പിച്ച് നെതന്യാഹു

0
തെല്‍ അവിവ്: ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പു വരുത്താൻ സ്വന്തം നിലക്ക്​ തീരുമാനം...

രാ​ജ്യ​ത്ത് നീ​തി​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് നടന്നാൽ ബി​ജെ​പി​ക്ക് 180 സീ​റ്റി​ല്‍ അ​ധി​കം നേ​ടാ​ന്‍ കഴിയില്ല ;...

0
ല​ക്നോ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ഒന്നും ന​ട​ക്കാ​തെ രാ​ജ്യ​ത്ത് നീ​തി​പൂ​ര്‍​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ്...

പുറപ്പെടാന്‍ കുറച്ച് വൈകി ; പിന്നാലെ ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു, പ്രതി അറസ്റ്റില്‍

0
തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ്...

വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ പെൺകുട്ടി മരിച്ചു

0
മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ താഴേക്ക് വീണ പെൺകുട്ടി മരിച്ചു. മട്ടാഞ്ചേരി...