ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ രാ​ജീ​വ്ഗാ​ന്ധി​യു​ടെ ഓ​ര്‍​മ​ക​ളെ പോ​ലും ഭ​യ​പ്പെ​ടു​ന്നു : ഉ​മ്മ​ന്‍ ചാ​ണ്ടി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : രാ​ജീ​വ്ഗാ​ന്ധി​യു​ടെ ഓ​ര്‍​മ​ക​ളെ പോ​ലും ഭ​യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യു​ടെ പേ​രു മാ​റ്റു​വാ​ന്‍ ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​തെ​ന്ന്​ ഉ​മ്മ​ന്‍ ചാ​ണ്ടി. ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 77 ാം ജ​ന്മ​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജീ​വ് ഗാ​ന്ധി വി​ഭാ​വ​നം ചെ​യ്ത പ​ഞ്ചാ​യ​ത്തീ​രാ​ജ് ന​ഗ​ര പാ​ലി​ക നി​യ​മ​മാ​ണ് അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തിന്‍റെ അ​ടി​സ്ഥാ​ന ശി​ല. രാ​ജീ​വ് ഗാ​ന്ധി പാ​ര്‍​ല​മെന്‍റി​ല്‍ അ​വ​ത​രി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മം ഇ​ട​തു​പ​ക്ഷ​വും ബി.​ജെ.​പിയും ചേ​ര്‍​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന കോ​ണ്‍​ഗ്ര​സ് ഗ​വ​ണ്‍​മെന്‍റ്​ ഈ ​നി​യ​മം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​താ​ണ് രാ​ജ്യ​പു​രോ​ഗ​തി ത്വ​രി​ത​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് ജോ​ഷി ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ, കെ.​സി ജോ​സ​ഫ്, അ​ഡ്വ.​ടോ​മി ക​ല്ലാ​നി, ഫി​ലി​പ്പ് ജോ​സ​ഫ്, കു​ഞ്ഞ് ഇ​ല്ലം​പ​ള്ളി, നാ​ട്ട​കം സു​രേ​ഷ്, ന​ഗ​ര​സ​ഭാ അധ്യ​ക്ഷ ബി​ന്‍​സി സെ​ബാ​സ്​​റ്റ്യ​ന്‍, രാ​ധാ ​വി ​നാ​യ​ര്‍, ഫി​ല്‍​സ​ണ്‍​മാ​ത്യൂ​സ്, ബി​ജു പു​ന്ന​ത്താ​നം, മോ​ഹ​ന്‍. കെ ​നാ​യ​ര്‍, എ.​കെ ച​ന്ദ്ര​മോ​ഹ​ന്‍, എം.​പി സ​ന്തോ​ഷ് കു​മാ​ര്‍, ഷി​ന്‍​സ് പീ​റ്റ​ര്‍, യൂ​ജി​ന്‍ തോ​മ​സ്, ജോ​മോ​ന്‍ ഐ​ക്ക​ര, സി​ബി ചേ​ന​പ്പാ​ടി, ജോ​ണി ജോ​സ​ഫ്, ന​ന്തി​യോ​ട് ബ​ഷീ​ര്‍, ബോ​ബ​ന്‍ തോ​പ്പി​ല്‍, ബാ​ബു. കെ ​കോ​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....