കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ പി​ടി​യാ​ന​യെ ​ചരി​ഞ്ഞ​നി​ല​യി​ല്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കു​മ​ളി : പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തോ​ടു​ചേ​ര്‍​ന്ന മേ​ഘ​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍​നി​ന്ന്​ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ പി​ടി​യാ​ന​യെ ച​രി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തേ​നി ജി​ല്ല​യി​ലെ തേ​വാ​രം താ​ഴേ​യൂ​ത്ത് മ​ല​യ​ടി​വാ​ര​ത്തി​ല്‍ പാ​ണ്ടി എ​ന്ന​യാ​ളു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​യെ ​ചരി​ഞ്ഞ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത് പ​തി​വാ​യി ആ​ന, മ്ലാ​വ്, കാ​ട്ടു​പോ​ത്ത് എ​ന്നി​വ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കാ​റു​ണ്ട്.

കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന തോ​ട്ടം കാ​വ​ല്‍​ക്കാ​രെ ഉ​ള്‍​പ്പെ​ടെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വും ഈ ​മേ​ഖ​ല​യി​ല്‍ പ​തി​വാ​ണ്. വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​ത്തി​യ ഏ​തെ​ങ്കി​ലും ശ്ര​മ​ത്തെ തു​ട​ര്‍​ന്നാ​ണോ ആ​ന ച​രി​ഞ്ഞ​തെ​ന്ന സം​ശ​യം ശ​ക്ത​മാ​ണ്. ഉ​ത്ത​മ​പാ​ള​യം റേ​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​ഡം പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് സം​സ്​​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...